കാഷ്മീർ പ്രശ്നം മോദിയുമായി ചർച്ച ചെയ്യുമെന്നു ട്രംപ്
കാഷ്മീർ പ്രശ്നം മോദിയുമായി  ചർച്ച ചെയ്യുമെന്നു ട്രംപ്
Thursday, August 22, 2019 1:15 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ: കാ​​​ഷ്മീ​​​ർ പ്ര​​​ശ്നം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​ണ​​​ൾ​​​ഡ് ട്രം​​​പ്. ഫ്രാ​​​ൻ​​​സി​​​ൽ ഈ​​​യാ​​​ഴ്ച ന​​​ട​​​ക്കു​​​ന്ന ജി -7 ​​​ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ മോ​​​ദി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​മെ​​​ന്നാ​​​ണു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പ​​​റ​​​ഞ്ഞ​​​ത്. റു​​​മേ​​​നി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ക്ലോ​​​സ് ലൊ​​​ഹാ​​​നി​​​സു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം വൈ​​​റ്റ്ഹൗ​​​സി​​​നു പു​​​റ​​​ത്തു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്ക​​​വേ​​​യാ​​​ണ് കാ​​​ഷ്മീ​​​രി​​​ലെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ട്രം​​​പി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ.

ജ​​​മ്മു​​​ കാ​​​ഷ്മീ​​​രി​​​നു പ്ര​​​ത്യേ​​​ക അ​​​ധി​​​കാ​​​രം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന 370- ാം വ​​​കു​​​പ്പ് റ​​​ദ്ദാ​​​ക്കി​​​യ​​​ പശ്ചാത്തല ത്തിൽ ഇ​​​ട​​​പെ​​​ടു​​​ന്ന​​​തി​​​ൽ സ​​​ന്തോ​​ഷ​​​മേ​​​യു​​​ള്ളൂ. കാ​​​ഷ്മീ​​​രി​​​ലെ സ്ഥിതിഗ​​​തി​​​ക​​​ൾ ദു​​​ഷ്ക​​​ര​​​മാ​​​ണ്. ഇ​​​ന്ത്യാ-​​​പാ​​​ക് ബ​​​ന്ധ​​​ത്തി​​​ൽ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ പ​​​ല​​​തു​​​മു​​​ണ്ട്.


മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ക്കാ​​​നോ, മ​​​റ്റെ​​​ങ്കി​​​ലും ചെ​​​യ്യാ​​​നോ സാ​​​ധ്യ​​​മാ​​​യ​​​തെ​​​ല്ലാം ചെ​​​യ്യും. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ ശ​​​ക്ത​​​മാ​​​യ ബ​​​ന്ധ​​​മാ​​​ണു​​​ള്ള​​​തെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ൾ ബ​​​ന്ധം സു​​​ദൃ​​​ഢ​​​മ​​​ല്ല- ​​​ട്രം​​​പ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ക്കാ​​​ൻ ട്രം​​​പ് സ​​​ന്ന​​​ദ്ധ​​​ത പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും മൂ​​​ന്നാം​​​ക​​​ക്ഷി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​വി​​​ല്ല എ​​​ന്നാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ നി​​​ല​​​പാ​​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.