‘ഹൗഡി മോഡി’‍യിൽ മോദിക്കൊപ്പം ട്രംപും
‘ഹൗഡി മോഡി’‍യിൽ മോദിക്കൊപ്പം ട്രംപും
Tuesday, September 17, 2019 12:31 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​ക്ക് യു​​​എ​​​സി​​​ലെ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ർ ഒ​​​രു​​​ക്കു​​​ന്ന മെ​​​ഗാ​​​സ്വീ​​​ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​യാ​​​യ ‘ഹൗ​​​ഡി മോ​​​ദി’​​​യി​​​ൽ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് പ​​​ങ്കെ​​​ടു​​​ക്കും. 22നു ​​​ഹൂ​​​സ്റ്റ​​​ണി​​​ലാ​​​ണു പ​​​രി​​​പാ​​​ടി.

ഇ​​​ന്ത്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ഒ​​​രു​​​മി​​​ച്ച് ഒ​​​രു റാ​​​ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്ന​​​ത് അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് ആ​​​ദ്യ​​​മാ​​​ണെ​​​ന്ന് വൈ​​​റ്റ്ഹൗ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. യു​​​എ​​​ൻ പൊ​​​തു​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് മോ​​​ദി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. ഹൂ​​​സ്റ്റ​​​ണി​​​ലെ എ​​​ൻ​​​ആ​​​ർ​​​ജി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന സ്വീ​​​ക​​​ര​​​ണപ​​​രി​​​പാ​​​ടി​​​ക്കാ​​​യി 50,000ത്തില​​​ധി​​​കം ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ​​​മാ​​​സം ഫ്രാ​​​ൻ​​​സി​​​ൽ ന​​​ട​​​ന്ന ജി7 ​​​ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ മോ​​​ദി​​​യാ​​​ണ് ട്രം​​​പി​​​നെ പ​​​രി​​​പാ​​​ടി​​​യി​​​ലേ​​​ക്കു ക്ഷ​​​ണി​​​ച്ച​​​ത്. മോ​​​ദി​​​യു​​​മാ​​​യി ന​​​ല്ല സൗ​​​ഹൃ​​​ദം പു​​​ല​​​ർ​​​ത്തു​​​ന്ന ട്രം​​​പ് ഉ​​​ട​​​ൻ ക്ഷ​​​ണം സ്വീ​​​ക​​​രി​​​ച്ചു.

ഇ​​​ന്ത്യ​​​യും യു​​​എ​​​സും ത​​​മ്മി​​​ലു​​​ള്ള ശ​​​ക്ത​​​മാ​​​യ ബ​​​ന്ധം ഊ​​​ന്നി​​​പ്പ​​​റ​​​യു​​​ന്ന പ​​​രി​​​പാ​​​ടി​​​യാ​​​യി​​​രി​​​ക്കു​​​മി​​​തെ​​​ന്ന് വൈ​​​റ്റ്ഹൗ​​​സ് പ്ര​​​സ് സെ​​​ക്ര​​​ട്ട​​​റി സ്റ്റെ​​​ഫാ​​​നി ഗ്രീ​​​ഷാം അ​​​റി​​​യി​​​ച്ചു. ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ർ​​​ക്കൊ​​​പ്പം ട്രം​​​പി​​​നെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് മോ​​​ദി ട്വീ​​​റ്റ് ചെ​​​യ്തു. പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി​​​യി​​​ൽ ര​​​ണ്ടാ​​​മൂ​​​ഴ​​​ത്തി​​​ന് മ​​​ത്സ​​​രി​​​ക്കാ​​​ൻ ഒ​​​രു​​​ങ്ങു​​​ന്ന ട്രം​​​പി​​​ന് ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രെ ഒ​​​രു​​​മി​​​ച്ചു കാ​​​ണാ​​​നു​​​ള്ള അ​​​വ​​​സ​​​രം കൂ​​​ടി​​​യാ​​​കു​​​മി​​​ത്.

മോ​​​ദി 21ന് ​​​യു​​​എ​​​സി​​​ലേ​​​ക്ക് യാ​​​ത്ര​​​തി​​​രി​​​ക്കും. 27ന് ​​​യു​​​എ​​​ൻ പൊ​​​തു​​​സ​​​ഭ​​​യി​​​ൽ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.