ലൈബീരിയൻ സ്കൂളിൽ തീപിടിത്തം, 30 മരണം
Wednesday, September 18, 2019 10:39 PM IST
മ​​​ൺ​​​റോ​​​വി​​​യ: ലൈ​​​ബീ​​​രി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മ​​​ൺ​​​റോ​​​വി​​​യ പ്രാ​​​ന്ത​​​ത്തി​​​ലു​​​ള്ള ബോ​​​ർ​​​ഡിം​​​ഗ് സ്കൂ​​​ളി​​​നു തീ​​​പി​​​ടി​​​ച്ച് 28 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ര​​​ണ്ട് അ​​​ധ്യാ​​​പ​​​ക​​​രും മ​​​രി​​​ച്ചു.​​​വൈ​​​ദ്യു​​​തി ത​​​ക​​​രാ​​​റാ​​​ണ് തീ​​​പി​​​ടി​​​ത്ത​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു. ഒ​​​രു മോ​​​സ്കി​​​നോ​​​ടു ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന സ്കൂ​​​ളി​​​ലാ​​​ണു ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്. ദു​​​ര​​​ന്ത​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് വി​​​യാ അ​​​ഗാ​​​ധ​​​മാ​​​യ ദു​​​ഃഖം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.