വാ​ഴ്ത്ത​പ്പെ​ട്ട മ​റി​യം ത്രേ​സ്യ​യു​ടെ വി​ശു​ദ്ധ പ​ദ​വി: റോ​മി​ൽ ഒ​രു​ക്കം പു​രോ​ഗ​മി​ക്കു​ന്നു
വാ​ഴ്ത്ത​പ്പെ​ട്ട മ​റി​യം ത്രേ​സ്യ​യു​ടെ വി​ശു​ദ്ധ  പ​ദ​വി: റോ​മി​ൽ ഒ​രു​ക്കം പു​രോ​ഗ​മി​ക്കു​ന്നു
Friday, September 20, 2019 12:23 AM IST
റോം: ​​ഹോ​​​ളി ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ സ്ഥാ​​​പ​​​ക വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ വി​​​ശു​​​ദ്ധ​​​പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കു​​​ള്ള ഒ​​​രു​​​ക്കം റോ​​​മി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു. ഒ​​​ക്ടോ​​​ബ​​​ർ 13നു ​​​വ​​​ത്തി​​​ക്കാ​​​നി​​​ലാ​​ണു വി​​​ശു​​​ദ്ധ​​​പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​നം.

നാ​​​മ​​​ക​​​ര​​​ണ ച​​​ട​​​ങ്ങു​​​ക​​​ളു​​​ടെ ര​​​ക്ഷാ​​​ധി​​​കാ​​​രി യൂ​​​റോ​​​പ്പി​​​ലെ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ അ​​​പ്പ​​​സ്തോ​​​ലി​​​ക് വി​​​സി​​​റ്റേ​​​റ്റ​​​ർ മാ​​​ർ സ്റ്റീ​​​ഫ​​​ൻ ചി​​​റ​​​പ്പ​​​ണ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കൂ​​​ടി​​​യ യോ​​​ഗ​​​ത്തി​​​ൽ റോ​​​മി​​​ലെ സാ​​​ന്തോം ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ. ​​​ചെ​​​റി​​​യാ​​​ൻ വാ​​​രി​​​കാ​​​ട്ട്, ഹോ​​​ളി​​​ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹം സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ ഉ​​​ദ​​​യ സി​​​എ​​​ച്ച്എ​​​ഫ്, നാ​​​മ​​​ക​​​ര​​​ണ പ്ര​​​ക്രി​​​യ​​​യു​​​ടെ പോ​​​സ്റ്റു​​​ലേ​​​റ്റ​​​ർ ഫാ.​​​ ബ​​​ന​​​ഡി​​​ക്ട് വ​​​ട​​​ക്കേ​​​ക്ക​​​ര, സി​​​എം​​​ഐ സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പ്രൊ​​​ക്യു​​​റേ​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ ഫാ. ​​​ചെ​​​റി​​​യാ​​​ൻ തു​​​ണ്ടു​​​പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​രെ ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ​​​മാ​​​രാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ച​​​ട​​​ങ്ങു​​​ക​​​ളു​​​ടെ സു​​​ഗ​​​മ​​​മാ​​​യ ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി വി​​​വി​​​ധ ക​​​മ്മി​​​റ്റി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ക​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ൾ കൈ​​​മാ​​​റു​​​ക​​​യും ചെ​​​യ്തു.

വി​​​ശു​​​ദ്ധ​​​പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി ഒ​​​ക്ടോ​​​ബ​​​ർ 12നു ​​​റോ​​​മി​​​ലെ "മ​​​രി​​​യ മ​​​ജോ​​​രേ’ മേ​​​ജ​​​ർ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​നാ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു വി​​​ശു​​​ദ്ധ​​​രു​​​ടെ നാ​​​മ​​​ക​​​ര​​​ണ​​​ത്തി​​​നു വേ​​​ണ്ടി​​​യു​​​ള്ള വ​​​ത്തി​​​ക്കാ​​​ൻ കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ന്‍റെ പ്രീ​​​ഫെ​​​ക്ട് ക​​​ർ​​​ദി​​​നാ​​​ൾ ആ​​​ഞ്ച​​​ലോ ബേ​​​ച്ചു നേ​​​തൃ​​​ത്വം ന​​​ല്കും. 13നു ​​​രാ​​​വി​​​ലെ 10ന് ​​​വ​​​ത്തി​​​ക്കാ​​​നി​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് സ്ക്വ​​​യ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന വി​​​ശു​​​ദ്ധ ബ​​​ലി​​​യി​​​ൽ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ജോ​​​ണ്‍ ഹെ​​​ൻ​​​ട്രി ന്യൂ​​​മാ​​​ൻ, വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ജു​​​സ​​​പ്പീ​​​ന വ​​​നീ​​​നി, വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ഡ​​​ൽ​​​ച്ചേ ലോ​​​പ്പ​​​സ് പോ​​​ന്‍റ​​​സ്, വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​ർ​​​ഗ​​​രീ​​​ത്ത ബേ​​​യ്സ് എ​​​ന്നീ നാ​​​ലു പേ​​​ർ​​​ക്കു​​​മൊ​​​പ്പം വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യ​​​യെ പ​​​രി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ വി​​​ശു​​​ദ്ധ​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കും.


ഒ​​​ക്ടോ​​​ബ​​​ർ14​​ന് റോ​​​മി​​​ലെ സെ​​​ന്‍റ് അ​​​ന​​​സ്താ​​​സ്യ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന കൃ​​​ത​​​ജ്ഞ​​​താ​​ബ​​​ലി​​​ക്കു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ​​​കാ​​​ർ​​​മി​​ക​​​ത്വം വ​​​ഹി​​​ക്കും.

വി​​ശു​​ദ്ധ അ​​​ൽ​​​ഫോ​​​ൻ​​​സാ​​​മ്മ, വി​​ശു​​ദ്ധ ചാ​​​വ​​​റ​​യ​​​ച്ച​​​ൻ, വി​​ശു​​ദ്ധ എ​​​വു​​​പ്രാ​​​സ്യാ​​​്മ, വി​​ശു​​ദ്ധ മ​​​ദ​​​ർ തെ​​​രേ​​​സ എ​​​ന്നി​​​വ​​​ർ​​​ക്കു ശേ​​​ഷം ഭാ​​​ര​​​ത​​​ത്തി​​​ൽ​​നി​​​ന്നു വി​​​ശു​​​ദ്ധ​​​യാ​​​കു​​​ന്ന വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ നാ​​​മ​​​ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​ന്നു റോ​​​മി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.