കുർദുകളെ തള്ളിപ്പറഞ്ഞ് ട്രംപ്
കുർദുകളെ തള്ളിപ്പറഞ്ഞ് ട്രംപ്
Friday, October 11, 2019 12:24 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ഐ​​എ​​സി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ൽ കു​​ർ​​ദു​​ക​​ൾ കാ​​ര്യ​​മാ​​യ സ​​ഹാ​​യം ചെ​​യ്തി​​ല്ലെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് ആ​​രോ​​പി​​ച്ചു. അ​​വ​​ർ അ​​വ​​രു​​ടെ ഭൂ​​മി​​ക്കു​​വേ​​ണ്ടി​​യാ​​ണു യു​​ദ്ധം ചെ​​യ്ത​​ത്. ര​​ണ്ടാം ലോ​​ക മ​​ഹാ​​യു​​ദ്ധ​​കാ​​ല​​ത്തും അ​​വ​​ർ ന​​മ്മ​​ളെ സ​​ഹാ​​യി​​ച്ചി​​ട്ടി​​ല്ല.-​​ട്രം​​പ് വൈ​​റ്റ്ഹൗ​​സി​​ൽ റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രോ​​ടു പ​​റ​​ഞ്ഞു. കു​​ർ​​ദു​​ക​​ൾ​​ക്ക് വേ​​ണ്ടി അ​​മേ​​രി​​ക്ക ഏ​​റെ വി​​ഭ​​വ​​ശേ​​ഷി ചെ​​ല​​വ​​ഴി​​ച്ചു.

നാം ​​സി​​റി​​യ​​യി​​ൽ ചെ​​ന്ന​​പ്പോ​​ൾ അ​​വ​​ർ ന​​മ്മു​​ടെ​​കൂ​​ടെ ചേ​​ർ​​ന്നു. ന​​മ്മു​​ടെ കൂ​​ടെ യു​​ദ്ധം ചെ​​യ്തെ​​ന്നു പ​​റ​​യാ​​മെ​​ങ്കി​​ലും യ​​ഥാ​​ർ​​ഥ​​ത്തി​​ൽ സ്വ​​ന്തം ഭൂ​​വി​​ഭാ​​ഗ​​ത്തി​​ന്‍റെ സം​​ര​​ക്ഷ​​ണ​​മാ​​യി​​രു​​ന്നു അ​​വ​​രു​​ടെ ല​​ക്ഷ്യം.


അ​​നാ​​വ​​ശ്യ യു​​ദ്ധ​​ങ്ങ​​ളി​​ൽ നി​​ന്നു ത​​ല​​യൂ​​രാ​​നാ​​ണു യു​​എ​​സ് ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്ന് പ​​റ​​ഞ്ഞ ട്രം​​പ് വ​​ട​​ക്ക​​ൻ സി​​റി​​യ​​യി​​ൽ നി​​ന്നു സൈ​​നി​​ക​​രെ മ​​ട​​ക്കി​​വി​​ളി​​ച്ച​​തി​​നെ ന്യാ​​യീ​​ക​​രി​​ച്ചു. ഇ​​തേ​​സ​​മ​​യം, യു​​എ​​സ് സേ​​ന​​യോ​​ടു ചേ​​ർ​​ന്ന് ഐ​​എ​​സി​​നെ​​തി​​രാ​​യി ന​​ട​​ത്തി​​യ പോ​​രാ​​ട്ട​​ത്തി​​ൽ പ​​തി​​നാ​​യി​​രം ഭ​​ട​​ന്മാ​​രാ​​ണ് ത​​ങ്ങ​​ൾ​​ക്കു ന​​ഷ്ട​​പ്പെ​​ട്ട​​തെ​​ന്ന് കു​​ർ​​ദു​​ക​​ൾ​​ക്കു പ്രാ​​മു​​ഖ്യ​​മു​​ള്ള എ​​സ് ഡി​​എ​​ഫ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.