ബഹിരാകാശത്ത് ആദ്യം നടന്ന ലിയോനോവ് അന്തരിച്ചു
ബഹിരാകാശത്ത് ആദ്യം നടന്ന  ലിയോനോവ് അന്തരിച്ചു
Saturday, October 12, 2019 12:10 AM IST
മോ​​​സ്കോ: ആ​​​ദ്യ​​​മാ​​​യി ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തു ന​​​ട​​​ന്ന് ച​​​രി​​​ത്ര​​​ത്തി​​​ലി​​​ടം പി​​​ടി​​​ച്ച റ​​​ഷ്യ​​​ൻ ഗ​​​ഗ​​​ന​​​ചാ​​​രി അ​​​ല​​​ക്സി ലി​​​യോ​​​നോ​​​വ് (85) മോ​​​സ്കോ​​​യി​​​ലെ ബു​​​ർ​​​ഡെ​​​ങ്കോ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ നി​​​ര്യാ​​​ത​​​നാ​​​യി. ദീ​​​ർ​​​ഘ​​​നാ​​​ളാ​​​യി രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്നു.

ആ​​​ദ്യ​​​ത്തെ ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി യൂ​​​റി ഗ​​​ഗാ​​​റി​​​ന്‍റെ സു​​​ഹൃ​​​ത്താ​​​യി​​​രു​​​ന്ന ലി​​​യോ​​​നോ​​​വ് സൈ​​​ബീ​​​രി​​​യ​​​ൻ സ്വ​​​ദേ​​​ശി​​​യാ​​​ണ്. 1961ലാ​​​യി​​​രു​​​ന്നു ഗ​​​ഗാ​​​റി​​​ന്‍റെ ബ​​​ഹി​​​രാ​​​കാ​​​ശ യാ​​​ത്ര. നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം 1965ൽ ​​​ലി​​​യോ​​​നോ​​​വ് ന​​​ട​​​ത്തി​​​യ ബ​​​ഹി​​​രാ​​​കാ​​​ശ ന​​​ട​​​ത്തം 12 മി​​​നി​​​റ്റും ഒ​​​ന്പ​​​തു സെ​​​ക്ക​​​ൻ​​​ഡും ദീ​​​ർ​​​ഘി​​​ച്ചു.


ബ​​​ഹി​​​രാ​​​കാ​​​ശ ന​​​ട​​​ത്തം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ഭൂ​​​മി​​​യി​​​ലേ​​​ക്കു​​​ള്ള മ​​​ട​​​ക്ക​​​യാ​​​ത്ര​​​യി​​​ൽ ലി​​​യോ​​​നോ​​​വും പാ​​​വേ​​​ലും സ​​​ഞ്ച​​​രി​​​ച്ച പേ​​​ട​​​കം സൈ​​​ബീ​​​രി​​​യ​​​ൻ വ​​​ന​​​ത്തി​​​ൽ ക്രാ​​​ഷ്‌​​​ലാ​​​ൻ​​​ഡ് ചെ​​​യ്ത​​​ത് പ്ര​​​ശ്നം സൃ​​​ഷ്ടി​​​ച്ചു. 1975ൽ ​​​സോ​​​യൂ​​​സ്- അ​​​പ്പോ​​​ളോ ദൗ​​​ത്യ​​​ത്തി​​​ലും ലി​​​യോ​​​നോ​​​വ് പ​​​ങ്കാ​​​ളി​​​യാ​​​യി. ര​​​ണ്ടു ത​​​വ​​​ണ ഹീ​​​റോ ഓ​​​ഫ് സോ​​​വ്യ​​​റ്റ് യൂ​​​ണി​​​യ​​​ൻ ബ​​​ഹു​​​മ​​​തി നേ​​​ടി​​​യ ലി​​​യോ​​​നോ​​​വി​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ റ​​​ഷ്യ​​​യി​​​ലെ പ്ര​​​മു​​​ഖ​​​ർ അ​​​നു​​​ശോ​​​ചി​​​ച്ചു. സം​​​സ്കാ​​​രം അ​​​ടു​​​ത്ത ചൊ​​​വ്വാ​​​ഴ്ച ഫെ​​​ഡ​​​റ​​​ൽ സൈ​​​നി​​​ക സെ​​​മി​​​ത്തേ​​​രി​​​യി​​​ൽ ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.