അമേരിക്കയിൽ വാഹനാപകടം; ഷില്ലോംഗ് ആർച്ച്ബിഷപ്പും മലയാളി വൈദികനും മരിച്ചു
Sunday, October 13, 2019 1:14 AM IST
കൊ​ലു​സ കൗ​ണ്ടി (ക​ലി​ഫോ​ർ​ണി​യ): ഷി​ല്ലോം​ഗ് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ഡൊ​മി​നി​ക് ജാ​ല​യും (68) മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​മാ​ത്യു വെ​ള്ളാ​ങ്ക​ലും അ​മേ​രി​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഫാ. ​ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ലി​നെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കലി​ഫോ​ർ​ണി​യ​യി​ലെ ക്ലി​യ​ർ ലേ​ക്കി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ, കൊ​ലു​സ കൗ​ണ്ടി​യി​ൽ വ്യാ​ഴാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 10.30നാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ എ​തി​രേ വ​ന്ന ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര ഇം​ഗ്ലീ​ഷ് ലി​റ്റ​ർ​ജി ക​മ്മീ​ഷ​ൻ മീ​റ്റിം​ഗി​ൽ സം​ബ​ന്ധി​ക്കാ​ൻ അ​മേ​രി​ക്ക​യി​ലെ​ത്തി​യതായിരുന്നു ഡോ. ​ജാ​ല. 1951 ജൂ​ലൈ 12നു ​ജ​നി​ച്ച ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജാ​ല, സ​ലേ​ഷ്യ​ൻ സ​ഭ​യി​ൽ ചേ​ർ​ന്ന് 1977 ന​വം​ബ​ർ 19ന് ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. 48-ാം വ​യ​സി​ൽ ഷി​ല്ലോം​ഗ് ആ​ർ​ച്ച്ബി​ഷ​പ്പാ​യി നി​യ​മി​ത​നാ​യി. 2000 ഏ​പ്രി​ൽ നാ​ലി​നാ​യി​രു​ന്നു മെ​ത്രാ​ഭി​ഷേ​കം. 19 വ​ർ​ഷം മേ​ൽ​പ്പ​ട്ട ശു​ശ്രൂ​ഷ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം 2015 മു​ത​ൽ സി​ബി​സി​ഐ ലി​റ്റ​ർ​ജി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്നു.


മി​ജാ​ർ​ക്കി​ന്‍റെ അ​ന്താ​രാ​ഷ്‌​ട്ര ചാ​പ്ലി​നായിരുന്ന ഫാ. ​മാ​ത്യു വെ​ള്ളാ​ങ്ക​ൽ (61), ഓ​ക്‌​ല​ൻ​ഡ് രൂ​പ​ത​യി​ലെ കോ​ണ്‍​കോ​ർ​ഡ് സെ​ന്‍റ് ബൊ​നേ​വെ​ഞ്ച്വ​ർ പ​ള്ളി വി​കാ​രി​യാ​ണ്.

മൂവാറ്റുപുഴ ര​ണ്ടാ​ർ വെ​ള്ളാ​ങ്ക​ൽ കു​ര്യാ​ക്കോ​സ് -ഏ​ല്യാ​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ മ​ക​നാ​ണ്.മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു ര​ണ്ടാ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് ഇ​ട​വ​ക​പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും.

സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ലെ​ല്ലി​സ് സി​എ​സ്എ​ൻ(​കോ​ത​മം​ഗ​ലം),ജോ​സ​ഫ്(​ജോ​ണി),ജോ​ർ​ജ്,പോ​ൾ. കോ​ത​മം​ഗ​ലം മു​ൻ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. മാ​ത്യു വെ​ള്ളാ​ങ്ക​ലി​ന്‍റെ സ​ഹോ​ദ​ര​പു​ത്ര​നാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.