വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ; റോ​മി​ൽ കൃ​ത​ജ്ഞ​താ​ബ​ലി അ​ർ​പ്പി​ച്ച് കേ​ര​ള സ​ഭ
Tuesday, October 15, 2019 1:10 AM IST
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ വി​​​ശു​​​ദ്ധ പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു ഭ​​​ക്തി​​​സാ​​​ന്ദ്ര​​​മാ​​​യ കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി അ​​​ർ​​​പ്പി​​​ച്ചു കേ​​​ര​​​ള സ​​​ഭ. റോ​​​മി​​​ലെ സെ​​​ന്‍റ് അ​​​ന​​​സ്താ​​​സ്യ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ദി​​​വ്യ​​​ബ​​​ലി. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, വി​​​ശു​​​ദ്ധ മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ മാ​​​തൃ​​​രൂ​​​പ​​​ത അ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ, യൂ​​​റോ​​​പ്പി​​​ലെ അ​​​പ്പ​​​സ്തോ​​​ലി​​​ക് വി​​​സി​​​റ്റേ​​​റ്റ​​​ർ മാ​​​ർ സ്റ്റീ​​​ഫ​​​ൻ ചി​​​റ​​​പ്പ​​​ണ​​​ത്ത് എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രു​​​ന്നു.

വ​​​ത്തി​​​ക്കാ​​​ൻ സ​​​മ​​​യം രാ​​​വി​​​ലെ 10.30 നു ​​​വി​​​ശു​​​ദ്ധ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പ് പ്ര​​​തി​​​ഷ്ഠ​​​യോ​​​ടെ തി​​​രു​​​ക​​​ർ​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചു. പ്ര​​​ദ​​​ക്ഷി​​​ണ​​​മാ​​​യി കാ​​​ർ​​​മി​​​ക​​​രും വൈ​​​ദി​​​ക​​​രും ബ​​​ലി​​​വേ​​​ദി​​​യി​​​ലെ​​​ത്തി.

റോ​​​മി​​​ലെ അ​​​പ്പ​​​സ്തോ​​​ലി​​​ക് വി​​​സി​​​റ്റേ​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ഇ​​​ട​​​വ​​​ക​​​ക​​​ളു​​​ടെ വി​​​കാ​​​രി ഫാ. ​​​ചെ​​​റി​​​യാ​​​ൻ വാ​​​രി​​​ക്കാ​​​ട്ട് സ്വാ​​​ഗ​​​തം​​​ ആ​​​ശം​​​സി​​​ച്ചു. മാ​​​ർ സ്റ്റീ​​​ഫ​​​ൻ ചി​​​റ​​​പ്പ​​​ണ​​​ത്ത് കൃ​​​ത​​​ജ്ഞ​​​ത​​​യു​​​ടെ ബ​​​ലി​​​യി​​​ലേ​​​ക്ക് ഏ​​​വ​​​രെയും ക്ഷ​​​ണി​​​ച്ചു. ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ബ​​​ലി​​​മ​​​ധ്യേ വി​​​ശു​​​ദ്ധ​ വ​​​ച​​​ന വ്യാ​​​ഖ്യാ​​​നം ന​​​ട​​​ത്തി.


തൃ​​​ശൂ​​​ർ എം​​​പി ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​നും സു​​​പ്രീംകോ​​​ട​​​തി റി​​​ട്ട. ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫും വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ വൈ​​​ദി​​​ക​​​രും നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വി​​​ശ്വാ​​​സി​​​ക​​​ളും കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

തി​​​രു​​​ക്കുടും​​​ബ സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മ​​​ദ​​​ർ ജ​​​ന​​​റാ​​​ൾ സി​​​സ്റ്റ​​​ർ ഉ​​​ദ​​​യ, സി​​​എ​​​ച്ച്എ​​​ഫ് കൗ​​​ണ്‍​സി​​​ലേ​​​ഴ്സ്, പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യേ​​​ഴ​​​സ്, പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി എ​​​ത്തി​​​യ തി​​​രു​​​ക്കുടും​​​ബ സ​​​ന്യാ​​​സി​​​നി​​​ക​​​ൾ, വ്യ​​​ത്യ​​​സ്ത സ​​​ന്യാ​​​സ​​​സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​റാ​​​ൾ​​​മാ​​​ർ, പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യേ​​​ഴ്സ്, പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ ന​​​ന്ദി നി​​​റ​​​ഞ്ഞ ഹൃ​​​ദ​​​യ​​​ത്തോ​​​ടെ ഈ ​​​ആ​​​ത്മീ​​​യ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ വി​​​ശു​​​ദ്ധി​​​യു​​​ടെ പു​​​ണ്യ മു​​​ഹൂ​​​ർ​​​ത്ത​​​ങ്ങ​​​ളെ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കി​​​യ ഏ​​​വ​​​ർ​​​ക്കും ന​​​ന്ദി പ​​​റ​​​ഞ്ഞു. തി​​​രു​​​ക്കുടും​​​ബ സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​യാ​​​യി സി​​​സ്റ്റ​​​ർ പു​​​ഷ്പ സി​​​എ​​​ച്ച്എ​​​ഫ് ന​​​ന്ദി പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്നു വി​​​ശു​​​ദ്ധ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പു വ​​​ന്ദ​​​ന​​​മാ​​​യി​​​രു​​​ന്നു. സ്നേ​​​ഹ​​​വി​​​രു​​​ന്നോ​​​ടെ റോ​​​മി​​​ലെ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു സ​​​മാ​​​പ​​​ന​​​മാ​​​യി.

ഫാ. ​​​ജോ​​​മി തോ​​​ട്ട്യാ​​​ൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.