യുഎഇയിൽ നഴ്സുമാർക്കു തൊഴിൽ നഷ്ടമാകുന്നു
Wednesday, October 16, 2019 12:17 AM IST
ദു​ബാ​യ്: ന​ഴ്സിം​ഗ് ബി​രു​ദം നി​ർ​ബ​ന്ധ​മാ​ക്കി​യ യു​എ​ഇ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തെ​ത്തു​ട​ർ​ന്നു നൂ​റു​ക​ണ​ക്കി​നു ന​ഴ്സു​മാ​ർ​ക്കു ജോ​ലി ന​ഷ്ട​മാ​കു​ന്നു. യു​എ​ഇ​യു​ടെ വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഡി​പ്ലോ​മ മാ​ത്ര​മു​ള്ള മ​ല​യാ​ളി​ക​ൾ അ​ട​ക്കം ഇ​രു​ന്നൂറി​ലേ​റെ ന​ഴ്സു​മാ​ർ​ക്ക് ഇ​തി​ന​കം ജോ​ലി ന​ഷ്ട​മാ​യി​ക്ക​ഴി​ഞ്ഞു. ന​ഴ്സിം​ഗ് ബി​രു​ദം ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ നി​ര​വ​ധിപ്പേരെ ജോ​ലി​യു​ടെ ത​സ്തി​ക​ക​ളി​ൽ ത​രം​താ​ഴ്ത്തി​യി​ട്ടു​മു​ണ്ട്.

ര​ജി​സ്ട്രേ​ഡ് ന​ഴ്സു​മാ​രു​ടെ ചു​രു​ങ്ങി​യ യോ​ഗ്യ​ത ബാ​ച്ചി​ലേ​ഴ്സ് ബി​രു​ദം ആ​ക്കി​യ യു​എ​ഇ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​മാ​ണു മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള നൂ​റു​ക​ണ​ക്കി​നു ന​ഴ്സു​മാ​ർ​ക്ക് ഇ​ടി​ത്തീ​യാ​യ​ത്.

ഡി​പ്ലോ​മ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ജോ​ലിചെ​യ്യു​ന്ന ന​ഴ്സു​മാ​ർ യു​എ​ഇ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ക്ര​ഡി​റ്റേ​ഷ​നു​ള്ള യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ നി​ന്നു പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി ന​ഴ്സിം​ഗ് പ്രോ​ഗ്രാം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണു പു​തി​യ നി​ബ​ന്ധ​ന. ഒ​രു വ​ർ​ഷ​ത്തി​ന​കം ഇ​തു പൂ​ർ​ത്തി​യാ​ക്കാ​ത്ത ഡി​പ്ലോ​മ ന​ഴ്സു​മാ​ർ​ക്കു തൊ​ഴി​ലി​ൽ തു​ട​രാ​നാ​കി​ല്ല. എ​ന്നാ​ൽ, വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ ഈ ​പ്രോ​ഗ്രാ​മി​നു ചേ​ർ​ന്ന നി​ര​വ​ധി ന​ഴ്സു​മാ​ർ​ക്കും പ്ര​ശ്ന​ങ്ങ​ളാ​ണ്.
ഡി​പ്ലോ​മ​യ്ക്കു തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള ന​ഴ്സു​മാ​രു​ടെ അ​പേ​ക്ഷ​ക​ൾ യു​എ​ഇ സ​ർ​ക്കാ​ർ ത​ള്ളു​ന്ന​താ​ണു പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽനി​ന്നു ഡി​പ്ലോ​മ പാ​സാ​യ കു​ട്ടി​ക​ളി​ൽ ന​ഴ്സിം​ഗ് കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി​യ​വ​രി​ൽ പ​ല​ർ​ക്കും യു​എ​ഇ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള ന​ഴ്സു​മാ​രു​ടെ സ്ഥി​തി മ​ല​യാ​ളി​ക​ളേ​ക്കാ​ൾ ക​ഷ്ട​മാ​ണെ​ന്നും സു​ഹൃ​ത്തു​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ യു​എ​ഇ സ​ന്ദ​ർ​ശി​ക്കു​ന്ന വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു വേ​ണ്ട ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നു ന​ഴ്സു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.


പ​ത്തുവ​ർ​ഷ​ത്തി​ലേ​റെ സ​ർ​വീ​സു​ള്ള​വ​രും കു​ടും​ബ​ത്തോ​ടെ യു​എ​ഇ​യി​ൽ താ​മ​സി​ക്കു​ന്ന​വ​രു​മാ​യ ന​ഴ്സു​മാ​രു​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി യു​എ​ഇ സ​ർ​ക്കാ​രു​മാ​യി ചേ​ർ​ന്ന് ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ നൂ​റു​ക​ണ​ക്കി​നു ന​ഴ്സു​മാ​ർ​ക്കു തൊ​ഴി​ൽ ന​ഷ്ട​മാ​കു​മെ​ന്നു മ​ല​യാ​ളി ന​ഴ്സാ​യ സു​മ അ​ല​ക്സ് ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര, കേ​ര​ള സ​ർ​ക്കാ​രു​ക​ളും ഇ​ന്ത്യ​ൻ എം​ബ​സി​യും നോ​ർ​ക്ക​യു​മെ​ല്ലാം വേ​ണ്ട സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നും ന​ഴ്സു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സൗ​ദി അ​റേ​ബ്യ​യി​ലെ എ​ണ്ണ​ശാ​ല​യി​ലു​ണ്ടാ​യ വ​ൻ ഡോ​ണ്‍ ആ​ക്ര​മ​ണം, സി​റി​യ​യി​ൽ തു​ർ​ക്കി ന​ട​ത്തു​ന്ന സൈ​നി​ക ന​ട​പ​ടി, ഇ​റാ​നും ഖ​ത്ത​റി​നു​മെ​തി​രാ​യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ മു​ത​ൽ സാ​ന്പ​ത്തി​ക മാ​ന്ദ്യം വ​രെ​യു​ള്ള​വ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ സൃ​ഷ്ടി​ക്കു​ന്ന തൊ​ഴി​ൽ ന​ഷ്ട​ത്തി​നു പു​റ​മേ​യാ​ണു ന​ഴ്സു​മാ​ർ​ക്ക് ബി​രു​ദം നി​ർ​ബ​ന്ധ​മാ​ക്കി​യ ന​ട​പ​ടി. ഇ​ന്ത്യ​യി​ലും സാ​ന്പ​ത്തി​ക മാ​ന്ദ്യം വ​ലി​യ പ്ര​ശ്ന​മാ​യ​തോ​ടെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നും ന​ഴ്സു​മാ​ർ​ക്കു ഭ​യ​മാ​ണ്. കു​ഞ്ഞു​ങ്ങ​ൾ അ​ട​ക്ക​മു​ള്ള കു​ടും​ബ​ത്തെ പോ​റ്റാ​നാ​കാ​ത്ത നി​ല​യി​ലേ​ക്കു കാ​ര്യ​ങ്ങ​ൾ വ​ഷ​ളാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്.

ഇ​റാ​നും തു​ർ​ക്കി​യുമാ​യു​ള്ള സ​ഖ്യം, മു​സ്‌ലിം ബ്ര​ദ​ർ​ഹു​ഡ്, ഹ​മാ​സ് തു​ട​ങ്ങി​യ തീ​വ്ര​വാ​ദി ഗ്രൂ​പ്പു​ക​ൾ​ക്കു​ള്ള സ​ഹാ​യം എ​ന്നി​വ​യു​ടെ പേ​രി​ൽ സൗ​ദി, യു​എ​ഇ, ബ​ഹ​റി​ൻ, ഈ​ജി​പ്ത് എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഖ​ത്ത​റി​നെ​തി​രേ ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ചു ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ്ര​തി​സ​ന്ധി​ക്ക് അ​യ​വി​ല്ലാ​ത്ത​തും ഗ​ൾ​ഫ് മേ​ഖ​ല​യെ പ്ര​ശ്ന​സ​ങ്കീ​ർ​ണ​മാ​ക്കി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.