ഇന്ത്യൻ വംശജൻ നാലുപേരെ കൊലപ്പെടുത്തി
Thursday, October 17, 2019 1:37 AM IST
സാ​​​ൻ ഫ്രാ​​​ൻ​​​സി​​​സ്കോ: ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ടെ​​​ക്കി നാ​​​ലു പേ​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം ഒ​​​രാ​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​വു​​​മാ​​​യി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി കീ​​​ഴ​​​ട​​​ങ്ങി. യു​​​എ​​​സി​​​ലെ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ സം​​​സ്ഥാ​​​ന​​​ത്താ​​​ണു സം​​​ഭ​​​വം. ശ​​​ങ്ക​​​ർ നാ​​​ഗ​​​പ്പ ഹാ​​​ൻ​​​ഗു​​​ഡ് എ​​​ന്ന അ​​​ന്പ​​​ത്തി​​​മൂ​​​ന്നു​​​കാ​​​ര​​​ന്‍റെ അ​​​റ​​​സ്റ്റ് പോ​​​ലീ​​​സ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

റോ​​​സ്‌​​​വി​​​ല്ലി​​​ന​​​ടു​​​ത്ത് മൗ​​​ണ്ട് ഷാ​​​സ്ത​​​യി​​​ലു​​​ള്ള പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കാ​​​ണ് ഇ​​​യാ​​​ളെ​​​ത്തി​​​യ​​​ത്. ചു​​​വ​​​ന്ന കാ​​​റി​​​ൽ ഒ​​​രു മൃ​​​ത​​​ദേ​​​ഹ​​​വും കൊ​​​ണ്ടു​​​വ​​​ന്നു. റോ​​​സ്‌​​​വി​​​ല്ലി​​​ലെ പ്ലേ​​​സ​​​ർ കൗ​​​ണ്ടി​​​യി​​​ലു​​​ള്ള ത​​​ന്‍റെ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ​​​വ​​​ച്ച് മ​​​റ്റു മൂ​​​ന്നു​​​പേ​​​രെ​​​ക്കൂ​​​ടി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും പ​​​റ​​​ഞ്ഞു.


മ​​​രി​​​ച്ച​​​വ​​​ർ ഇ​​​യാ​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള​​​വ​​​രാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. മ​​​രി​​​ച്ച​​​വ​​​രു​​​ടെ പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. ജാ​​​മ്യം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട പ്ര​​​തി​​​യെ സൗ​​​ത്ത് പ്ലേ​​​സ​​​ർ ജ​​​യി​​​ലി​​​ൽ അ​​​ട​​​ച്ചു.
ഡേ​​​റ്റാ സ്പെ​​​ഷ​​​ലി​​​സ്റ്റാ​​​യ നാ​​​ഗ​​​പ്പ നി​​​ര​​​വ​​​ധി ക​​​ന്പ​​​നി​​​ക​​​ളി​​​ൽ ജോ​​​ലി ചെ​​​യ്തി​​​ട്ടു​​​ണ്ട്. ടെ​​​ക്സ​​​സ്, മെ​​​രി​​​ലാ​​​ന്‍റ്, ന്യൂ​​​ജ​​​ഴ്സി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ മു​​​ന്പു താ​​​മ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.