ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ പോലീസുമായി ഏറ്റുമുട്ടൽ
ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ പോലീസുമായി ഏറ്റുമുട്ടൽ
Sunday, October 20, 2019 12:32 AM IST
ബാ​​ഴ്സ​​ലോ​​ണ: സ്പെ​​യി​​നി​​ലെ കാ​​റ്റ​​ലോ​​ണി​​യ പ്ര​​വി​​ശ്യ​​യി​​ൽ വെ​​ള്ളി​​യാ​​ഴ്ച ന​​ട​​ന്ന പൊ​​തുപ​​ണി​​മു​​ട​​ക്കി​​ൽ വ്യാ​​പ​​ക അ​​ക്ര​​മ​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റി.

കാ​​റ്റ​​ലോ​​ണി​​യ​​ൻ വി​​ഘ​​ട​​ന​​വാ​​ദി നേ​​താ​​ക്ക​​ൾ​​ക്ക് സ്പാ​​നി​​ഷ് സു​​പ്രീം​​കോ​​ട​​തി ജ​​യി​​ൽ​​ശി​​ക്ഷ വി​​ധി​​ച്ച​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​​യി​​രു​​ന്നു പ​​ണി​​മു​​ട​​ക്ക്.

പ്ര​​വി​​ശ്യാ ത​​ല​​സ്ഥാ​​ന​​മാ​​യ ബാ​​ഴ്​​സ​​ലോ​​ണ​​യി​​ൽ പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ പോ​​ലീ​​സു​​മാ​​യി ഏ​​റ്റു​​മു​​ട്ടി. പോ​​ലീ​​സ് റ​​ബ​​ർ ബു​​ള്ള​​റ്റു​​ക​​ളും ക​​ണ്ണീ​​ർ വാ​​ത​​ക​​വും പ്ര​​യോ​​ഗി​​ച്ചു.


വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി മു​​ത​​ൽ ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ വ​​രെ 54 പേ​​രെ ക​​സ്റ്റ​​ഡി​​യി​​ൽ എ​​ടു​​ത്ത​​താ​​യി പോ​​ലീ​​സ് അ​​റി​​യി​​ച്ചു. സംഘർ ഷത്തിൽ 152 സി​​വി​​ലി​​യ​​ന്മാ​​ർ​​ക്കും 18 പോ​​ലീ​​സു​​കാ​​ർ​​ക്കും പ​​രി​​ക്കേ​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.