കാരി ലാമിനെ മാറ്റുമെന്ന റിപ്പോർട്ട് നിഷേധിച്ച് ചൈന
കാരി ലാമിനെ മാറ്റുമെന്ന റിപ്പോർട്ട് നിഷേധിച്ച് ചൈന
Wednesday, October 23, 2019 11:36 PM IST
ബെ​​യ്ജിം​​ഗ്: ഹോ​​ങ്കോം​​ഗ് ചീ​​ഫ് എ​​ക്സി​​ക്യു​​ട്ടീ​​വ് കാ​​രി​​ലാ​​മി​​നെ മാ​​റ്റി പ​​ക​​രം ഇ​​ട​​ക്കാ​​ല ഭ​​ര​​ണാ​​ധി​​കാ​​രി​​യെ നി​​യ​​മി​​ക്കാ​​ൻ ബെ​​യ്ജിം​​ഗ് ത​​യാ​​റെ​​ടു​​ക്കു​​ന്നു​​വെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ൾ ചൈ​​നീ​​സ് ഭ​​ര​​ണ​​കൂ​​ടം നി​​ഷേ​​ധി​​ച്ചു.​​

ല​​ണ്ട​​നി​​ലെ ഫി​​നാ​​ൻ​​ഷ്യ​​ൽ ടൈം​​സാ​​ണ് അ​​ടു​​ത്ത മാ​​ർ​​ച്ചോ​​ടെ കാ​​രി ലാ​​മി​​നു സ്ഥാ​​ന​​ച​​ല​​നം ഉ​​ണ്ടാ​​വു​​മെ​​ന്നു റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത്. സ്ഥാ​​പി​​ത താ​​ത്പ​​ര്യ​​ക്കാ​​രാ​​ണ് അ​​ഭ്യൂ​​ഹം പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​തെ​​ന്ന് ചൈ​​നീ​​സ് വി​​ദേ​​ശ​​കാ​​ര്യ വ​​ക്താ​​വ് ഹു​​വാ ച്യു​​നിം​​ഗ് ആ​​രോ​​പി​​ച്ചു. ഇ​​തി​​നി​​ടെ ഹോ​​ങ്കോം​​ഗ് പ്ര​​ക്ഷോ​​ഭ​​ത്തി​​നു കാ​​ര​​ണ​​മാ​​യ വി​​വാ​​ദ കു​​റ്റ​​വാ​​ളി​​ക്കൈ​​മാ​​റ്റ​​ക്ക​​രാ​​ർ ഇ​​ന്ന​​ലെ ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി ഹോ​​ങ്കോം​​ഗ് ഭ​​ര​​ണ​​കൂ​​ടം പി​​ൻ​​വ​​ലി​​ച്ചു.

ബി​​ല്ലി​​ന്‍റെ ക​​ഥ ക​​ഴി​​ഞ്ഞെ​​ന്നു നേ​​ര​​ത്തെ കാ​​രി ലാം ​​വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നെ​​ങ്കി​​ലും ഇ​​ന്ന​​ലെ അ​​സം​​ബ്ളി സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് ഇ​​തു സം​​ബ​​ന്ധി​​ച്ച ഔ​​ദ്യോ​​ഗി​​ക പ്ര​​ഖ്യാ​​പ​​നം ഉ​​ണ്ടാ​​യ​​ത്. ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വി​​ന്‍റെ ന​​യ പ്ര​​ഖ്യാ​​പ​​ന പ്ര​​സം​​ഗം ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന ബി​​ല്ലി​​ന്‍റെ ര​​ണ്ടാം വാ​​യ​​ന തു​​ട​​ങ്ങും മു​​ന്പ് സു​​ര​​ക്ഷാ​​കാ​​ര്യ സെ​​ക്ര​​ട്ട​​റി ജോ​​ൺ ലീ ​​ബി​​ൽ പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്ന് അ​​സം​​ബ്ളി​​യോ​​ട് അ​​ഭ്യ​​ർ​​ഥി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


ചൈ​​നീ​​സ് സ്വ​​യം​​ഭ​​ര​​ണ പ്ര​​ദേ​​ശ​​മാ​​യ ഹോ​​ങ്കോം​​ഗി​​ൽ​​നി​​ന്നു​​ള്ള കു​​റ്റ​​വാ​​ളി​​ക​​ളെ ചൈ​​നാ വ​​ൻക​​ര​​യി​​ൽ വി​​ചാ​​ര​​ണ​​യ്ക്ക് വി​​ട്ടു​​കൊ​​ടു​​ക്കാ​​നു​​ള്ള നി​​ർ​​ദേ​​ശ​​മാ​​ണ് പി​​ൻ​​വ​​ലി​​ച്ച​​ത്. എ​​ന്നാ​​ൽ ബി​​ല്ലി​​നെ​​തി​​രേ 20 ആ​​ഴ്ച​​യാ​​യി ന​​ട​​ന്നു​​വ​​രു​​ന്ന സ​​മ​​രം പി​​ൻ​​വ​​ലി​​ക്കു​​മോ എ​​ന്ന് ഇ​​നി​​യും വ്യ​​ക്ത​​മ​​ല്ല. ബി​​ൽ പി​​ൻ​​വ​​ലി​​ക്കു​​ന്ന​​തി​​നു പു​​റ​​മേ കൂ​​ടു​​ത​​ൽ ജ​​നാ​​ധി​​പ​​ത്യാ​​വ​​കാ​​ശ​​ങ്ങ​​ൾ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് പ്ര​​ക്ഷോ​​ഭ​​ക​​ർ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു.

ഫി​​നാ​​ൻ​​ഷ്യ​​ൽ ടൈം​​സ് റി​​പ്പോ​​ർ​​ട്ടി​​നെ​​ക്കു​​റി​​ച്ചു പ്ര​​തി​​ക​​രി​​ക്കാ​​ൻ കാ​​രി ലാ​​മി​​ന്‍റെ ഓ​​ഫീ​​സ് വി​​സ​​മ്മ​​തി​​ച്ചു. മു​​ൻ ഹോ​​ങ്കോം​​ഗ് മോ​​ണി​​റ്റ​​റി അ​​ഥോ​​റി​​ട്ടി ചീ​​ഫ് നോ​​ർ​​മ​​ൻ ചാ​​ൻ, മു​​ൻ ധ​​ന​​കാ​​ര്യ സെ​​ക്ര​​ട്ട​​റി ഹെ​​ന്‍റി ടാം​​ഗ് എ​​ന്നി​​വ​​രു​​ടെ പേ​​രാ​​ണ് കാ​​രി ലാ​​മി​​നു പ​​ക​​ര​​ക്കാ​​രാ​​യി പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​തെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.