സർ ലിൻഡ്സെ യുകെ സ്പീക്കർ
Tuesday, November 5, 2019 11:59 PM IST
ല​​​ണ്ട​​​ൻ: ജോ​​​ൺ ബെ​​​ർ​​​കോ രാ​​​ജി​​​വ​​​ച്ച ഒ​​​ഴി​​​വി​​​ൽ ബ്രി​​​ട്ടീ​​​ഷ് ഹൗ​​​സ് ഓ​​​ഫ് കോ​​​മ​​​ൺ​​​സ് സ്പീ​​​ക്ക​​​റാ​​​യി സ​​​ർ ലി​​​ൻ​​​ഡ്സെ ഹോ​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. മു​​​ൻ ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​റാ​​​യ സ​​​ർ ലി​​​ൻ​​​ഡ്സെ ല​​​ങ്കാ​​​ഷ​​​യ​​​റി​​​ലെ ചോ​​​ർ​​​ലി​​​യി​​​ൽ നി​​​ന്നു​​​ള്ള ലേ​​​ബ​​​ർ എം​​​പി​​​യാ​​​ണ്. ഏ​​​ഴ് പേ​​​രാ​​​ണ് മ​​​ത്സ​​​രി​​​ച്ച​​​ത്. അ​​​വ​​​സാ​​​ന റൗ​​​ണ്ടി​​​ൽ ലേ​​​ബ​​​ർ എം​​​പി ക്രി​​​സ് ബ്ര​​​യ​​​ന്‍റി​​​നെ 213ന് ​​​എ​​​തി​​​രേ 325 വോ​​​ട്ടി​​​ന് സ​​​ർ ലി​​​ൻ​​​ഡ്സെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. പ​​​ര​​​ന്പ​​​രാ​​​ഗ​​​ത ആ​​​ചാ​​​ര പ്ര​​​കാ​​​രം അം​​​ഗ​​​ങ്ങ​​​ൾ ബ​​​ലം പ്ര​​​യോ​​​ഗി​​​ച്ചാ​​​ണ് സ​​​ർ ലി​​​ൻ​​​ഡ്സെ​​​യെ സ്പീ​​​ക്ക​​​റു​​​ടെ ക​​​സേ​​​ര​​​യി​​​ലേ​​​ക്ക് ആ​​​ന​​​യി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.