ബെയ്ജിംഗ് അനുകൂലിക്കു ഹോങ്കോംഗിൽ കുത്തേറ്റു
Wednesday, November 6, 2019 11:55 PM IST
ഹോ​​ങ്കോം​​ഗ്: ബെ​​യ്ജിം​​ഗ് അ​​നു​​കൂ​​ലി​​യാ​​യ രാ​​ഷ്‌ട്രീയനേ​​താ​​വി​​നെ ഇ​​ന്ന​​ലെ അ​​ക്ര​​മി കു​​ത്തി​​പ്പ​​രി​​ക്കേ​​ല്പി​​ച്ചു. തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്ന ജൂ​​ണി​​യ​​സ് ഹോ​​യ്ക്കാ​​ണു കു​​ത്തേ​​റ്റ​​ത്. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ അ​​ടു​​ത്തെ​​ത്തി​​യ ഒ​​രാ​​ൾ പൂ​​ക്ക​​ൾ സ​​മ്മാ​​നി​​ക്കു​​ന്ന​​തും തു​​ട​​ർ​​ന്നു ക​​ത്തി​​യെ​​ടു​​ത്ത് നെ​​ഞ്ചി​​നു കു​​ത്തു​​ന്ന​​തും വീ​​ഡി​​യോ ദൃ​​ശ്യ​​ങ്ങ​​ളി​​ലു​​ണ്ട്. ഹോ​​യു​​ടെ അ​​നു​​യാ​​യി​​ക​​ൾ അ​​ക്ര​​മി​​യെ കീ​​ഴ്പ്പെ​​ടു​​ത്തി.

ഷാ​​ങ്ഹാ​​യി​​യി​​ൽ ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷി ​​ചി​​ൻ​​പിം​​ഗു​​മാ​​യി ഹോ​​ങ്കോം​​ഗ് ചീ​​ഫ് എ​​ക്സി​​ക്യൂട്ടീ​​വ് കാ​​രി ലാം ​​കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ​​തി​​ന്‍റെ പി​​റ്റേ​​ന്നാ​​ണ് ഹോ​​ങ്കോം​​ഗി​​ൽ വീ​​ണ്ടും അ​​ക്ര​​മം അ​​ര​​ങ്ങേ​​റു​​ന്ന​​ത്. ജ​​നാ​​ധി​​പ​​ത്യ പ്ര​​ക്ഷോ​​ഭ​​ക​​രെ നേ​​രി​​ടാ​​ൻ കാ​​രി ലാ​​മി​​ന് ചി​​ൻ​​പിം​​ഗ് എ​​ല്ലാ പി​​ന്തു​​ണ​​യും ഉ​​റ​​പ്പു ന​​ൽ​​കി​​യി​​രു​​ന്നു.


ഞാ​​യ​​റാ​​ഴ്ച പ്ര​​ക​​ട​​നം ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ സ്ഥ​​ല​​ത്ത് എ​​ത്തി​​യ മ​​റ്റൊ​​രു അ​​ക്ര​​മി നാ​​ലു പേ​​രെ കു​​ത്തി​​പ്പ​​രി​​ക്കേ​​ല്പി​​ക്കു​​ക​​യും ഒ​​രു രാ​​ഷ്‌ട്രീ​​യ നേ​​താ​​വി​​ന്‍റെ ചെ​​വി ക​​ടി​​ച്ചു​​മു​​റി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.