ഹോങ്കോംഗിൽ പ്രക്ഷോഭം ശക്തം; വിദ്യാർഥി മരിച്ചു
ഹോങ്കോംഗിൽ പ്രക്ഷോഭം ശക്തം;  വിദ്യാർഥി മരിച്ചു
Saturday, November 9, 2019 12:14 AM IST
ഹോ​ങ്കോം​ഗ്: ​ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​നെ​തി​രാ​യ പോ​ലീ​സ് ന​ട​പ​ടി​ക്കി​ടെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു.

ഇ​തോ​ടെ ഹോ​ങ്കോം​ഗി​ലെ ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ​ക​ർ​ക്കി​ട​യി​ൽ പോ​ലീ​സി​നോ​ടു​ള്ള അ​മ​ർ​ഷം ശ​ക്ത​മാ​യി. പ​ല​യി​ട​ത്തും പോ​ലീ​സ്‌​വി​രു​ദ്ധ റാ​ലി​ക​ൾ അ​ര​ങ്ങേ​റി.

ഹോ​ങ്കോം​ഗ് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ വി​ദ്യാ​ർ​ഥി ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ചൗ ​ആ​ണ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​ത്.

ഇ​യാ​ളെ തി​ങ്ക​ളാ​ഴ്ച ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ ര​ക്ത​ത്തി​ൽ കു​ളി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മി​നി​ട്ടു​ക​ൾ​ക്കു മു​ന്പ് ഈ ​കെ​ട്ടി​ട​ത്തി​ലേ​ക്ക് പോ​ലീ​സ് ക​ണ്ണീ​ർ​വാ​ത​ക ഷെ​ല്ലു​ക​ൾ പ്ര​യോ​ഗി​ച്ചി​രു​ന്നു. കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് പോ​ലീ​സി​നു​നേ​ർ​ക്ക് പ​ല​വി​ധ വ​സ്തു​ക്ക​ൾ എ​റി​യ​പ്പെ​ട്ടി​രു​ന്നു. മു​ക​ൾ​നി​ല​യി​ലാ​യി​രു​ന്ന ചൗ ​ക​ണ്ണീ​ർ​വാ​ത​ക​പ്ര​യോ​ഗ​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ടാം നി​ല​യി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നു ക​രു​തു​ന്നു. പ​ക്ഷേ, സി​സി​ടി​വി കാ​മ​റ​ക​ളി​ൽ വീ​ഴു​ന്ന ദൃ​ശ്യം ക​ണ്ടെ​ത്താ​നാ​യി​ല്ല.


മ​ര​ണ​ത്തി​ൽ ഹോ​ങ്കോം​ഗ് ഭ​ര​ണ​കൂ​ടം ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.