ചു​​ഴ​​ലി​​ക്കാ​​റ്റ്: ​​ബംഗ്ലാദേശിൽ ഒ​​രു ല​​ക്ഷം പേ​​രെ ഒ​​ഴി​​പ്പി​​ച്ചു
ചു​​ഴ​​ലി​​ക്കാ​​റ്റ്: ​​ബംഗ്ലാദേശിൽ  ഒ​​രു ല​​ക്ഷം പേ​​രെ  ഒ​​ഴി​​പ്പി​​ച്ചു
Sunday, November 10, 2019 2:00 AM IST
ധാ​​ക്ക: ബു​​ൾ​​ബു​​ൾ ചു​​ഴ​​ലി​​ക്കൊ​​ടു​​ങ്കാ​​റ്റ് ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ ബം​​ഗ്ലാ​​ദേ​​ശി​​ലെ തീ​​ര​​ദേ​​ശ മേ​​ഖ​​ല​​യി​​ൽ​​നി​​ന്ന് ഒ​​രുല​​ക്ഷ​​ത്തോ​​ളം പേ​​രെ ഒ​​ഴി​​പ്പി​​ച്ചു​​ മാ​​റ്റി. മ​​ണി​​ക്കൂ​​റി​​ൽ 120 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത്തി​​ലാ​​ണ് കാ​​റ്റ് ക​​ര​​യെ സ​​മീ​​പി​​ക്കു​​ന്ന​​ത്. ക​​ന​​ത്ത മ​​ഴ​​യും ഒ​​പ്പ​​മു​​ണ്ടാ​​കും. ഖു​​ൽ​​ന മേ​​ഖ​​ല​​യെ ആ​​യി​​രി​​ക്കും കൂ​​ടു​​ത​​ൽ ബാ​​ധി​​ക്കു​​ക. 15 ല​​ക്ഷം പേ​​രെ ഒ​​ഴി​​പ്പി​​ച്ചു​​ മാ​​റ്റാ​​ണ് ബം​​ഗ്ലാ സ​​ർ​​ക്കാ​​ർ ആ​​ലോ​​ചി​​ക്കു​​ന്ന​​ത്. വീടുക​​ൾ​​തോ​​റും മു​​ന്ന​​റി​​യി​​പ്പു ന​​ല്കാ​​ൻ 55,000 വോ​​ള​​ന്‍റി​​യ​​ർ​​മാ​​രെ നി​​യോ​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.