പുതിയ എണ്ണനിക്ഷേപം കണ്ടെത്തിയെന്ന് ഇറാൻ
Monday, November 11, 2019 12:12 AM IST
ടെ​​​ഹ്റാ​​​ൻ: ഇ​​​റാ​​​നി​​​ൽ 5300 കോ​​​ടി വീ​​​പ്പ വ​​​രു​​​ന്ന എ​​​ണ്ണ​​​ശേ​​​ഖ​​​രം ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ഹ​​​സ​​​ൻ റൂ​​​ഹാ​​​നി. അ​​​മേ​​​രി​​​ക്ക ഉ​​​പ​​​രോ​​​ധം ചു​​​മ​​​ത്തി ഇ​​​റാ​​​ന്‍റെ എ​​​ണ്ണ​​​ക്ക​​​ച്ച​​​വ​​​ടം മു​​​ട​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് റൂ​​​ഹാ​​​നി ഇ​​​ക്കാ​​​ര്യം പു​​​റം​​​ലോ​​​ക​​​ത്തെ അ​​​റി​​​യി​​​ച്ച​​​ത്.

തെ​​​ക്ക​​​ൻ ഇ​​​റാ​​​നി​​​ലെ കു​​​സെ​​​സ്താ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലാ​​​ണ് പു​​​തി​​​യ എ​​​ണ്ണ​​​ശേ​​​ഖ​​​രം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഉ​​​പ​​​രോ​​​ധം മൂ​​​ലം എ​​​ണ്ണ വി​​​ൽ​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത സ​​​മ​​​യ​​​ത്താ​​​ണ് ഇ​​​റാ​​​ന്‍റെ എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​രും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും ഈ ​​​ക​​​ണ്ടെ​​​ത്ത​​​ൽ ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നു റൂ​​​ഹാ​​​നി പ​​​റ​​​ഞ്ഞു.


ലോ​​​ക​​​ത്തെ എ​​​ണ്ണ​​​ശേ​​​ഖ​​​ര​​​ത്തി​​​ൽ ഇ​​​റാ​​​ൻ നാ​​​ലാ​​​മ​​​താ​​​ണ്; പ്ര​​​കൃ​​​തി​​​വാ​​​ത​​​ക ശേ​​​ഖ​​​ര​​​ത്തി​​​ൽ ര​​​ണ്ടാ​​​മ​​​തും. പ​​​ക്ഷേ, ഉ​​​പ​​​രോ​​​ധം മൂ​​​ലം ഇ​​​വ പു​​​റം​​​ലോ​​​ക​​​ത്തു വി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​ത് രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല​​​യു​​​ടെ ന​​​ട്ടെ​​​ല്ലൊ​​​ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​റാ​​​നും വ​​​ൻ ശ​​​ക്തി​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള ആ​​​ണ​​​വ​​​ക്ക​​​രാ​​​റി​​​ൽ​​​നി​​​ന്ന് അ​​​മേ​​​രി​​​ക്ക ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി പി​​​ന്മാ​​​റു​​​ക​​​യും ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ ചു​​​മ​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. അ​​​മേ​​​രി​​​ക്ക​​​യെ ഭ​​​യ​​​ന്ന് ക​​​രാ​​​റി​​​ലെ മ​​​റ്റു ക​​​ക്ഷി​​​ക​​​ളാ​​​രും ഇ​​​റാ​​​ന്‍റെ എ​​​ണ്ണ വാ​​​ങ്ങാ​​​ൻ ത​​​യാ​​​റ​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.