ബ്രിക്സ് ഉച്ചകോടിക്കായി മോദി ബ്രസീലിലെത്തി
ബ്രിക്സ് ഉച്ചകോടിക്കായി മോദി ബ്രസീലിലെത്തി
Thursday, November 14, 2019 12:29 AM IST
ബ്ര​​​സീ​​​ലി​​​യ: ബ്ര​​​സീ​​​ൽ ആ​​​തി​​​ഥ്യ​​​മേ​​​കു​​​ന്ന 11-ാം ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ബ്ര​​​സീ​​​ലി​​​യ​​​യി​​​ലെ​​​ത്തി. മോ​​​ദി ഇ​​​തു ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് ബ്രി​​​ക്സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ബ്ര​​​സീ​​​ലി​​​ലെ​​​ത്തു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി​ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​യി​​ലാ​​യി​​രു​​ന്നു.

വ​​​ള​​​ർ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ക​​​ന്പോ​​​ള​​​ങ്ങ​​​ളാ​​​യ ബ്ര​​​സീ​​​ൽ, റ​​​ഷ്യ, ഇ​​​ന്ത്യ, ചൈ​​​ന, സൗ​​​ത്ത് ആ​​​ഫ്രി​​​ക്ക എ​​ന്നീ രാ​​ജ്യ​​ങ്ങ​​ൾ ചേ​​ർ​​ന്ന് ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി തു​​​ട​​​ങ്ങി​​​യ​​​ത് 2009 ലാ​​​ണ്. ബ്രി​​​ക്സ് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ നൂ​​​ത​​​ന ഭാ​​​വി​​​യും സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യു​​​മാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ പ്ര​​​മേ​​​യം.


ബ്രി​​​ക്സ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വ്യ​​​വ​​​സാ​​​യി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന വ്യ​​​വ​​​സാ​​​യി ഫോ​​​റ​​​വും ഈ ​​​വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.