ചി​​​കി​​​ത്സ​​​യ്ക്കാ​​​യി വി​​​ദേ​​​ശ​​​യാ​​​ത്ര; ന​​​വാ​​​സ് ഷരീ​​​ഫി​​​ന് അ​​​നു​​​മ​​​തി
ചി​​​കി​​​ത്സ​​​യ്ക്കാ​​​യി വി​​​ദേ​​​ശ​​​യാ​​​ത്ര; ന​​​വാ​​​സ്  ഷരീ​​​ഫി​​​ന് അ​​​നു​​​മ​​​തി
Saturday, November 16, 2019 10:58 PM IST
ലാ​​​ഹോ​​​ർ: ചി​​​കി​​​ത്സ​​​യ്ക്കാ​​​യി വി​​​ദേ​​​ശ​​​ത്തു​​​പോ​​​കാ​​​ൻ പാ​​​ക്കി​​​സ്ഥാ​​​ൻ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷരീ​​​ഫി​​​ന് ലാ​​​ഹോ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി. നാ​​​ലാ​​​ഴ്ച വി​​​ദേ​​​ശ​​​ത്തു ത​​​ങ്ങ​​​നാ​​​ണു ജ​​​സ്റ്റീ​​​സ് അ​​​ലി ബ​​​ക്വാ​​​ർ ന​​​ജാ​​​ഫി​​​യും ജ​​​സ്റ്റീ​​​സ് സ​​​ർ​​​ദാ​​​ർ അ​​​ഹ​​​മ്മ​​​ദ് ന​​​യീ​​​മും അ​​​ട​​​ങ്ങു​​​ന്ന ബ​​​ഞ്ചി​​​ന്‍റെ അ​​​നു​​​മ​​​തി​​​യെ​​​ങ്കി​​​ലും ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം കാ​​​ലാ​​​വ​​​ധി ദീ​​​ർ​​​ഘി​​​പ്പി​​​ക്കാ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

യാ​​​ത്രാ​​​വി​​​ല​​​ക്കു​​​ള്ള​​​വ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്ന് ഉ​​​പാ​​​ധി​​​ര​​​ഹി​​​ത​​​മാ​​​യി ഷ​​​രീ​​​ഫി​​​ന്‍റെ പേ​​​രു നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്നു ഇ​​​മ്രാ​​​ൻ ഖാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു.

സാ​​​ങ്കേ​​​തി​​​ക കാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ് വി​​​ദേ​​​ശ​​​യാ​​​ത്ര ദീ​​​ർ​​​ഘി​​​പ്പി​​​ച്ച സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള തി​​​രി​​​ച്ച​​​ടി​​​യാ​​​ണു കോ​​​ട​​​തി വി​​​ധി.

ര​​​ക്ത​​​ത്തി​​​ലെ പ്ലേ​​​റ്റ്‌​​​ല​​​റ്റു​​​ക​​​ൾ കു​​​റ​​​യു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ ക​​​ടു​​​ത്ത ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഐ​​​സി​​​യു സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ സ​​​ജ്ജീ​​​ക​​​രി​​​ച്ച ല​​​ഹോ​​​റി​​​ലെ വ​​​സ​​​തി​​​യി​​​ലാ​​​ണ് ക​​​ഴി​​​യു​​​ന്ന​​​ത്. വി​​​ദ​​​ഗ്ധ​​​ചി​​​കി​​​ത്സ​​​യ്ക്കു യാ​​​ത്രാ​​​നു​​​മ​​​തി തേ​​​ടി വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് ഷ​​​രീ​​​ഫ് കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.