ഹോങ്കോംഗിൽ പോലീസുകാരനു നേരേ അന്പെയ്ത്ത്
ഹോങ്കോംഗിൽ പോലീസുകാരനു നേരേ അന്പെയ്ത്ത്
Monday, November 18, 2019 12:22 AM IST
ഹോ​​​ങ്കോം​​​ഗ്: ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്ഷോ​​​ഭ​​​ക​​​രു​​​ടെ സ​​​മ​​​ര​​​ത്തി​​​നി​​​ടെ പോ​​​ലി​​​സു​​​കാ​​​ര​​​ന് അ​​​ന്പേ​​​റ്റു. ഹോ​​​ങ്കോം​​​ഗ് പോ​​​ളി​​​ടെ​​​ക്നി​​​ക് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ വ​​​ൻ സ​​​മ​​​രം ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് പോ​​​ലീ​​​സു​​​കാ​​​ര​​​ന്‍റെ കാ​​​ലി​​​ൽ അ​​​ന്പു ത​​​റ​​​ച്ച​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ക്കി. പ്ര​​​ക്ഷോ​​​ഭ​​​ക​​​രെ പി​​​രി​​​ച്ചു​​​വി​​​ടാ​​​ൻ പോ​​​ലീ​​​സ് ക​​​ണ്ണീ​​​ർ​​​വാ​​​ത​​​ക​​​വും ജ​​​ല​​​പീ​​​ര​​​ങ്കി​​​യും പ്ര​​​യോ​​​ഗി​​​ച്ചു.


അ​​ന്പു​​കൊ​​ണ്ട​​തി​​ന്‍റെ ചി​​ത്രം പോ​​ലീ​​സ് ത​​ന്നെ​​യാ​​ണു പു​​റ​​ത്തു​​വി​​ട്ട​​ത്. മാ​​ര​​കാ​​യു​​ധ​​ങ്ങ​​ൾ പ്ര​​യോ​​ഗി​​ക്കു​​ന്ന​​ത് പ​​ത്തു​​വ​​ർ​​ഷ​​ത്തെ ജ​​യി​​ൽ​​ശി​​ക്ഷ​​യ്ക്ക് അ​​ർ​​ഹ​​മാ​​യ കു​​റ്റ​​മാ​​ണ്. ഇ​​ന്നു കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​യ പ്ര​​ക്ഷോ​​ഭ​​ത്തി​​നു പ​​ദ്ധ​​തി​​യി​​ട്ടി​​ട്ടു​​ള്ള​​താ​​യി സ​​മ​​രാ​​നു​​കൂ​​ലി​​ക​​ൾ പ​​റ​​ഞ്ഞു. ഹോ​​ങ്കോം​​ഗി​​ലെ സ്കൂ​​ളു​​ക​​ൾ​​ക്ക് അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ച​​താ​​യി വി​​ദ്യാ​​ഭ്യാ​​സ ബ്യൂ​​റോ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.