ഡ്രൈവിംഗിനിടെ ഫോൺ ചെയ്യുന്നതു കണ്ടുപിടിക്കാൻ കാമറ
ഡ്രൈവിംഗിനിടെ ഫോൺ ചെയ്യുന്നതു കണ്ടുപിടിക്കാൻ കാമറ
Monday, December 2, 2019 12:47 AM IST
സി​​​ഡ്നി: ​​​ഡ്രൈ​​​വിം​​​ഗി​​​നി​​​ടെ മൊ​​​ബൈ​​​ൽ ഫോ​​​ൺ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ക​​​ണ്ടു​​​പി​​​ടി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന അ​​​ത്യാ​​​ധു​​​നി​​​ക കാ​​​മ​​​റ​​​ക​​​ൾ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ ന്യൂ​​​ സൗ​​​ത്ത്‌​​​ വേ​​​ൽ​​​സ് സം​​​സ്ഥാ​​​ന​​​ത്തു സ്ഥാ​​​പി​​​ച്ചു. നി​​​ര​​​ത്തു​​​ക​​​ളി​​​ലെ മ​​​ര​​​ണ​​​സം​​​ഖ്യ ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​ണ് ന​​​ട​​​പ​​​ടി.

ലോ​​​ക​​​ത്ത് ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു സം​​​വി​​​ധാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. രാ​​​ത്രി​​​യും പ​​​ക​​​ലും എ​​​ല്ലാ​​​ത്ത​​​രം കാ​​​ലാ​​​വ​​​സ്ഥ​​​ക​​​ളി​​​ലും കാമറ പ്ര​​​വ​​​ർ​​​ത്തി​​​ക്കും.

ഡ്രൈ​​​വിം​​​ഗി​​​നി​​​ടെ ഹാ​​​ൻ​​​ഡ്-​​​ഫ്രീ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ കോ​​​ളു​​​ക​​​ൾ ചെ​​​യ്യു​​​ന്ന​​​തും സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തും ന്യൂ​​​ സൗ​​​ത്ത്‌​​​ വേ​​​ൽ​​​സി​​​ൽ കു​​​റ്റ​​​ക​​​ര​​​മ​​​ല്ല. പ​​​ക്ഷേ, ഫോ​​​ൺ ക​​​യ്യി​​​ൽ പി​​​ടി​​​ച്ചാ​​​ൻ ശി​​​ക്ഷ കി​​​ട്ടും. ഡ്രൈ​​​വിം​​​ഗി​​​നി​​​ടെ വീ​​​ഡി​​​യോ കോ​​​ളിം​​​ഗ്, സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ൽ, ഫോ​​​ട്ടോ എ​​​ടു​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യും കു​​​റ്റ​​​ക​​​ര​​​മാ​​​ണ്.


2018-ൽ ​​​സം​​​സ്ഥാ​​​ന​​​ത്ത് 354 പേ​​​ർ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ മ​​​രി​​​ച്ചു. ഈ ​​​വ​​​ർ​​​ഷം ഇ​​​തു​​​വ​​​രെ 329 പേ​​​രും. 2021 ഓ​​​ടെ മ​​​ര​​​ണ​​​നി​​​ര​​​ക്കി​​​ൽ 30 ശ​​​ത​​​മാ​​​നം കു​​​റ​​​വ് വ​​​രു​​​ത്താ​​​നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.