ഇറാനിൽ 208 പേർ കൊല്ലപ്പെട്ടെന്ന് ആംനസ്റ്റി
ഇറാനിൽ 208 പേർ  കൊല്ലപ്പെട്ടെന്ന് ആംനസ്റ്റി
Tuesday, December 3, 2019 11:55 PM IST
ടെ​​​​​​ഹ്റാ​​​​​​ൻ: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യ്ക്കെ​തി​രേ ഇ​റാ​നി​ൽ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ലും ഇ​തി​നെ​തി​രേ സു​ര​ക്ഷാ സേ​ന സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളി​ലും 208 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ആം​ന​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​റി​യി​ച്ചു. വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ക​ലാ​പ​കാ​രി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്ന​താ​യി ഇ​റാ​ൻ സ​മ്മ​തി​ച്ചെ​ങ്കി​ലും പു​റ​ത്തു​വ​രു​ന്ന ക​ണ​ക്കു​ക​ൾ പ​ർ​വ​തീ​ക​രി​ച്ച​വ​യാ​ണെ​ന്ന് ആ​രോ​പി​ച്ചു.

സ​ബ്സി​ഡി​യോ​ടെ​യു​ള്ള ഇ​ന്ധ​ന​വി​ല അ​ന്പ​തു ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച​തി​നെ​തി​രേ ന​വം​ബ​ർ മ​ധ്യ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​ത്. പ്ര​ക്ഷോ​ഭം നി​യ​ന്ത്രി​ക്കാ​നും ഇ​തി​ന്‍റെ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​പോ​കാ​തി​രി​ക്കാ​നും ഇ​ന്‍റ​ർ​നെ​റ്റി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.


ക​ടു​ത്ത സാ​ന്പ​ത്തി​ക ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധ​ന. യു​എ​സി​ലെ ട്രം​പ് ഭ​ര​ണ​കൂ​ടം ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ​ക​രാ​റി​ൽ​നി​ന്ന് ഏ​ക​പ​ക്ഷീ​യ​മാ​യി പി​ന്മാ​റു​ക​യും ഇ​റാ​ന്‍റെ എ​ണ്ണ​വ്യാ​പാ​ര​ത്തി​ന് ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​ണ് സ​ന്പ​ദ്മേ​ഖ​ല​യെ ത​ക​ർ​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.