റഷ്യൻ എംബസി ഉദ്യോഗസ്ഥരെ ജർമനി പുറത്താക്കി
Thursday, December 5, 2019 12:19 AM IST
ബെ​​​ർ​​​ലി​​​ൻ: ​​​ചെ​​​ച്ച​​​ൻ പ്ര​​​വാ​​​സി​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് റ​​​ഷ്യ​​​ൻ എം​​​ബ​​​സി​​​യി​​​ലെ ര​​​ണ്ടു ജീ​​​വ​​​ന​​​ക്കാ​​​രെ ജ​​​ർ​​​മ​​​നി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി. റ​​​ഷ്യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു വേ​​​ണ്ടി​​​യാ​​​ണു കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യെ​​​ന്ന​​​തി​​​നു മ​​​തി​​​യാ​​​യ തെ​​​ളി​​​വു​​​ണ്ടെ​​​ന്ന് ജ​​​ർ​​​മ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. സെ​​​ലിം​​​ഖാ​​​ൻ ഖാ​​​ൻ​​​കോ​​​ഷ്‌​​​വി​​​ലി(40) എ​​​ന്ന ചെ​​​ച്ച​​​ൻ പോ​​​രാ​​​ളി ഓ​​​ഗ​​​സ്റ്റി​​​ൽ ഒ​​​രു പാ​​​ർ​​​ക്കി​​​ൽ​​​വ​​​ച്ച് വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ജോ​​​ർ​​​ജി​​​യ​​​ൻ പൗ​​​ര​​​നാ​​​യ ഇ​​​ദ്ദേ​​​ഹം ര​​​ണ്ടാം ചെ​​​ച്ച​​​ൻ യു​​​ദ്ധ​​​ത്തി​​​ൽ റ​​​ഷ്യ​​​ൻ സേ​​​ന​​​യ്ക്കെ​​​തി​​​രേ പോ​​​രാ​​​ടി​​​യി​​​ട്ടു​​​ണ്ട്. ചെ​​​ച്ച​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​സ്‌​​​ലാ​​​ൻ മ​​​ഷ്കാ​​​ദോ​​​വി​​​ന്‍റെ അ​​​ടു​​​ത്ത​​​യാ​​​ളാ​​​യി​​​രു​​​ന്നെ​​​ന്നും പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. വ​​​ധ​​​ശ്ര​​​മ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് 2015 ൽ ​​​ജ​​​ർ​​​മ​​​നി​​​യി​​​ൽ അ​​​ഭ​​​യം തേ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.