ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറം സമ്മേളനം
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത  വിമന്‍സ് ഫോറം സമ്മേളനം
Saturday, December 7, 2019 11:55 PM IST
ബ​ര്‍മിങാം: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത വി​മ​ന്‍​സ് ഫോ​റ​ത്തി​ന്‍റെ പ്ര​ഥ​മ ദേ​ശീ​യ സ​മ്മേ​ള​നം ‘തോ​ത്താ പു​ല്‍​ക്രാ’ ബര്‍​മി​ങ്ങാ​മി​ലെ ബ​ഥേ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്നു. രൂ​പ​ത​യി​ലെ എ​ട്ടു റീ​ജി​യ​നു​ക​ളി​ല്‍​നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​നു വ​നി​താ ഫോ​റം അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ക​ത്തോ​ലി​ക്കാ വ​നി​താ കൂ​ട്ടാ​യ്മ​യാ​ണി​തെ​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​താ​ദ്ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍ പ​റ​ഞ്ഞു.

രൂ​പ​ത​യു​ടെ വ​ള​ര്‍​ച്ച​യി​ല്‍ വ​നി​താ ഫോ​റം നി​ര്‍​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തി. ദൈ​വം സൗ​ന്ദ​ര്യ​മാ​ണെ​ന്നും ആ ​സൗ​ന്ദ​ര്യം പൂ​ര്‍​ണമാ​യി കാ​ണ​പ്പെ​ടു​ന്ന​ത് പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ല്‍ ആ​ണെ​ന്നും ദൈ​വി​ക സൗ​ന്ദ​ര്യം പൂ​ര്‍​ണമാ​യും പ്ര​കാ​ശി​ത​മാ​കു​ന്ന​ത് സ​മ്പൂ​ര്‍​ണ സ​മ​ര്‍​പ്പ​ണ​ത്തി​ല്‍ ആ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പ്ര​ശ​സ്ത മ​നഃ​ശാ​സ്ത്ര വി​ദ​ഗ്ധയും പ്ര​ഭാ​ഷ​ക​യു​മാ​യ സി​സ്റ്റ​ർ ഡോ. ​ജോ​വാ​ന്‍ ചു​ങ്ക​പ്പു​ര ക്ലാ​സ് ന​യി​ച്ചു.


വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് , ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം​സി​ബി​എ​സ്, ഫാ. ​ജോ​ര്‍​ജ് ചേ​ല​ക്ക​ല്‍, വി​മ​ന്‍​സ് ഫോ​റം ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ല്‍, വി​മ​ന്‍​സ് ഫോ​റം ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ർ കു​സു​മം ജോ​സ് എ​സ്എ​ച്ച്, പ്ര​സി​ഡ​ന്‍റ് ജോ​ളി മാ​ത്യു, സി​സ്റ്റ​ർ ഷാ​രോ​ണ്‍ സി​എം​സി, സെ​ക്രട്ട​റി ഷൈ​നി മാ​ത്യു, ട്ര​ഷ​റ​ര്‍ ഡോ. ​മി​നി നെ​ല്‍​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

രൂ​പ​ത​യു​ടെ വി​വി​ധ റീ​ജി​യ​നു​ക​ളി​ലെ ഇ​ട​വ​ക​ക​ളി​ല്‍​നി​ന്നും മി​ഷ​നു​ക​ളി​ല്‍​നി​ന്നും എ​ത്തി​യ വൈ​ദി​ക​ര്‍, സ​മ​ര്‍​പ്പി​ത​ര്‍, വി​മ​ന്‍​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി വി​മ​ന്‍​സ് ഫോ​റം അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.