ചെക്ക് ആശുപത്രിയിൽ അക്രമി ആറുപേരെ വെടിവച്ചുകൊന്നു
Tuesday, December 10, 2019 11:38 PM IST
പ്രാ​​ഗ്:ചെ​​ക്ക് റി​​പ്പ​​ബ്ളി​​ക്കി​​ലെ ഒ​​സ്ട്രാ​​വ ന​​ഗ​​ര​​ത്തി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ ഇ​​ന്ന​​ലെ അ​​ക്ര​​മി ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ ആ​​റു രോ​​ഗി​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. പ​​ലാ​​യ​​നം ചെ​​യ്ത അ​​ക്ര​​മി പോ​​ലീ​​സ് പി​​ടി​​കൂ​​ടു​​മെ​​ന്ന ഘ​​ട്ടം വ​​ന്ന​​പ്പോ​​ൾ സ്വ​​യം വെ​​ടി​​യു​​തി​​ർ​​ത്ത് ജീ​​വ​​നൊ​​ടു​​ക്കി.

പോ​​ളി​​ഷ് അ​​തി​​ർ​​ത്തി​​ക്കു സ​​മീ​​പ​​മാ​​ണ് ഒ​​സ്ട്രാ​​വ ന​​ഗ​​രം. ഇ​​വി​​ട​​ത്തെ ഫാ​​ക്ക​​ൽ​​റ്റി ഹോ​​സ്പി​​റ്റ​​ലി​​ൽ വാ​​ർ​​ഡി​​ൽ പ​​രി​​ശോ​​ധ​​ന​​യ്ക്കു കാ​​ത്തി​​രു​​ന്ന രോ​​ഗി​​ക​​ളു​​ടെ നേ​​ർ​​ക്ക് പ്ര​​കോ​​പ​​നം കൂ​​ടാ​​തെ അ​​ക്ര​​മി നി​​റ​​യൊ​​ഴി​​ക്കു​​ക​​യാ​​യി​​രു​​ന്നു. നാ​​ലു പു​​രു​​ഷ​​ന്മാ​​രും ര​​ണ്ടു സ്ത്രീ​​ക​​ളു​​മാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ര​​ണ്ടു പേ​​ർ​​ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു.

ഇ​​ര​​ക​​ളു​​ടെ ത​​ല​​യ്ക്കും ക​​ഴു​​ത്തി​​ലു​​മാ​​ണു വെ​​ടി​​യേ​​റ്റ​​തെ​​ന്നും റെ​​നോ കാ​​റി​​ൽ ര​​ക്ഷ​​പ്പെ​​ട്ട പ്ര​​തി​​ക്കാ​​യി പോ​​ലീ​​സ് വ്യാ​​പ​​ക തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ന്നും പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​ൻ​​ദ്രേ​​ജ് ബാ​​ബി​​സ് റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രോ​​ടു പ​​റ​​ഞ്ഞു. ര​​ണ്ടു ഹെ​​ലി​​കോ​​പ്റ്റ​​റു​​ക​​ളും തെ​​ര​​ച്ചി​​ലി​​നു​​പ​​യോ​​ഗി​​ച്ചു. സ​​മീ​​പ​​ത്തെ ഗ്രാ​​മ​​ത്തി​​ൽ ഇ​​യാ​​ളു​​ടെ കാ​​ർ ക​​ണ്ടെ​​ത്തി.


ഒ​​രു പോ​​ലീ​​സ് ഹെ​​ലി​​കോ​​പ്റ്റ​​ർ കാ​​റി​​ന് സ​​മീ​​പം എ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും ഇ​​യാ​​ൾ സ്വ​​യം വെ​​ടി​​വ​​ച്ചു മ​​രി​​ച്ചെ​​ന്ന് പോ​​ലീ​​സ് മേ​​ധാ​​വി തോ​​മ​​സ് കൂ​​സെ​​ൽ പ​​റ​​ഞ്ഞു. ഒ​​പ്പാ​​വ ഡി​​സ്ട്രി​​ക്ടി​​ൽ നി​​ന്നു​​ള്ള നി​​ർ​​മാ​​ണ​​ത്തൊ​​ഴി​​ലാ​​ളി​​യാ​​യി​​രു​​ന്നു അ​​ക്ര​​മി​​യെ​​ന്ന് പ​​ബ്ളി​​ക് ചെ​​ക്ക് റേ​​ഡി​​യോ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.