ഇലക്‌ട്രിക് യാത്രാ വിമാനം പറന്നു
ഇലക്‌ട്രിക് യാത്രാ വിമാനം പറന്നു
Wednesday, December 11, 2019 10:50 PM IST
വാ​​​​ൻ​​​​കൂ​​​​വ​​​​ർ: പൂ​​​​ർ​​​​ണ​​​​മാ​​​​യും വൈ​​​​ദ്യു​​​​തോ​​​​ർ​​​​ജത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന വാ​​​​ണി​​​​ജ്യ യാ​​​​ത്രാ​​​​വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ പ​​​​രീ​​​​ക്ഷ​​​​ണം വി​​​​ജ​​​​യ​​​​ക​​​​രം. 750 കു​​​​തി​​​​ര​​​​ശ​​​​ക്തി​​​​യു​​​​ടെ മോ​​​​ട്ടോ​​​​ർ ഘ​​​​ടി​​​​പ്പി​​​​ച്ച സീ​​​​പ്ലെ​​​​യി​​​​ൻ മൂ​​​​ന്നു മി​​​​നി​​​​ട്ട് പ​​​​റ​​​​ന്നു.

കാ​​​​ന​​​​ഡ​​​​യി​​​​ലെ വാ​​​​ൻ​​​​കൂ​​​​വ​​​​ർ ആ​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി സീ​​​​പ്ലെ​​​​യി​​​​ൻ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന ഹാ​​​​ർ​​​​ബ​​​​ർ എ​​​​യ​​​​റും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ പ്രൊ​​​​പ്പ​​​​ൽ​​​​ഷ​​​​ൻ നി​​​​ർ​​​​മാ​​​​ണ ക​​​​ന്പ​​​​നി​​​​യാ​​​​യ മാ​​​​ഗ്നി​​​​എ​​​​ക്സും ചേ​​​​ർ​​​​ന്നാ​​​​ണു പ​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. 63 വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള ഹ​​​​വി​​​​ല്ലാൻഡ് ബീ​​​​വ​​​​ർ സീ​​​​പ്ലെ​​​​യി​​​​നി​​​​ൽ ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക് മോ​​​​ട്ടോ​​​​ർ ഘ​​​​ടി​​​​പ്പി​​​​ച്ച് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഹാ​​​​ർ​​​​ബ​​​​ർ എ​​​​യ​​​​റി​​​​ന്‍റെ സ്ഥാ​​​​പ​​​​ക​​​​നും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ ഗ്രെ​​​​ഗ് മ​​​​ഗ്‌​​​​ഡ​​​​ഗ​​​​ൽ ആ​​​​ണ് പ​​​​റ​​​​ത്തി​​​​യ​​​​ത്. വ്യോ​​​​മ​​​​യാ​​​​ന ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ പു​​​​തു​​​​യു​​​​ഗ​​​​ത്തി​​​​നു തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച സം​​​​ഭ​​​​വ​​​​മാ​​​​ണി​​​​തെ​​​​ന്ന് മ​​​​ഗ്ഡ​​​​ഗ​​​​ൽ പ​​​​റ​​​​ഞ്ഞു.


വൈ​​​​ദ്യു​​​​തി ചാ​​​​ർ​​​​ജ് ചെ​​​​യ്യാ​​​​ൻ ലി​​​​ഥി​​​​യം അ​​​​യ​​​​ൺ ബാ​​​​റ്റ​​​​റി​​​​യാ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​ത്. 160 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ പ​​​​റ​​​​ക്കാ​​​​ൻ വേ​​​​ണ്ട ഊ​​​​ർ​​​​ജ​​​​മേ ഈ ​​​​ബാ​​​​റ്റ​​​​റി​​​​ക​​​​ൾ​​​​ക്കു ന​​​​ല്കാ​​​​ൻ ക​​​​ഴി​​​​യൂ എ​​​​ന്ന പോ​​​​രാ​​​​യ്മ​​​​യു​​​​ണ്ട്. അ​​​​തേ​​​​സ​​​​മ​​​​യം ഹാ​​​​ർ​​​​ബ​​​​ർ എ​​​​യ​​​​റി​​​​ന്‍റെ ഹ്ര​​​​സ്വ​​​​ദൂ​​​​ര സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ​​​​ക്ക് ഇ​​​​തു ധാ​​​​രാ​​​​ള​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.