ചൈനയിലെ ജനന നിരക്കു കുറഞ്ഞു
ചൈനയിലെ  ജനന നിരക്കു കുറഞ്ഞു
Friday, January 17, 2020 11:57 PM IST
ബെ​​യ്ജിം​​ഗ്: ചൈ​​ന​​യി​​ലെ ജ​​ന​​ന നി​​ര​​ക്കു കു​​റ​​ഞ്ഞു. തൊ​​ഴി​​ലെ​​ടു​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണം കു​​റ​​യു​​ന്നു. ഇ​​തോ​​ടൊ​​പ്പം റി​​ട്ട​​യ​​ർ ചെ​​യ്ത​​വ​​രു​​ടെ എ​​ണ്ണം കൂ​​ടു​​ക​​യാ​​ണ്. വ​​ർ​​ഷ​​ങ്ങ​​ളാ​​യി പി​​ന്തു​​ട​​ർ​​ന്നി​​രു​​ന്ന ഒ​​റ്റ​​ക്കു​​ട്ടി ന​​യം ഉ​​പേ​​ക്ഷി​​ച്ച് ര​​ണ്ടു കു​​ട്ടി​​ക​​ൾ​​വ​​രെ ആ​​കാ​​മെ​​ന്നു സ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടും ജ​​ന​​നനി​​ര​​ക്കു കൂ​​ടു​​ന്നി​​ല്ല. 2019ലെ ​​ക​​ണ​​ക്കു പ്ര​​കാ​​രം ആ​​യി​​ര​​ത്തി​​ന് 10.48 ആ​​ണു ജ​​ന​​ന​​നി​​ര​​ക്ക്. ത​​ലേ​​വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ കു​​റ​​വാ​​ണി​​ത്.


ഏ​​റ്റ​​വും ഒ​​ടു​​വി​​ല​​ത്തെ ക​​ണ​​ക്കു​​പ്ര​​കാ​​രം ചൈ​​ന​​യി​​ലെ ജ​​ന​​സം​​ഖ്യ 2019 അ​​വ​​സാ​​നം 140 കോ​​ടി​​യാ​​ണ്. പ​​തി​​നാ​​റി​​നും അ​​ന്പ​​ത്തൊ​​ന്പ​​തി​​നും ഇ​​ട​​യ്ക്ക് പ്രാ​​യ​​മു​​ള്ള​​വ​​രു​​ടെ എ​​ണ്ണം മു​​ൻ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 2019ൽ 89​​കോ​​ടി 64 ല​​ക്ഷ​​മാ​​യി കു​​റ​​ഞ്ഞു. മു​​ൻ​​വ​​ർ​​ഷം ഇ​​ത് 89കോ​​ടി 73ല​​ക്ഷ​​മാ​​യി​​രു​​ന്നു. 2050 ആ​​കു​​ന്പോ​​ഴേ​​ക്ക് തൊ​​ഴി​​ലെ​​ടു​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ 23ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വാ​​ണു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.