86 ഇസ്‌ലാമിസ്റ്റുകൾക്ക് പാക്കിസ്ഥാനിൽ തടവുശിക്ഷ
Friday, January 17, 2020 11:57 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ക്രൈ​​​സ്ത​​​വ വീ​​​ട്ട​​​മ്മ ആ​​​സി​​​യാ​​​ബീ​​​ബി​​​യെ മ​​​ത​​​നി​​​ന്ദാ​​​ക്കേ​​​സി​​​ൽ കു​​​റ്റ​​​വി​​​മു​​​ക്ത​​​യാ​​​ക്കി​​​യ വി​​​ധി​​​ക്കെ​​​തി​​​രേ 2018ൽ ​​​അ​​​ക്ര​​​മാ​​​സ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തി​​​യ കേ​​​സി​​​ൽ തെ​​​ഹ്റീ​​​ക് ഇ ​​​ല​​​ബൈ​​​ക്ക്(​​​ടി​​​എ​​​ൽ​​​പി) എ​​​ന്ന ഇ​​​സ്‌​​​ലാ​​​മി​​​സ്റ്റ് തീ​​​വ്ര​​​വാ​​​ദി പ്ര​​​സ്ഥാ​​​ന​​​ത്തി​​​ലെ 86 പേ​​​ർ​​​ക്ക് 55 വ​​​ർ​​​ഷ​​​ം വീതം റാ​​​വ​​​ൽ​​​പ്പി​​​ണ്ടി കോ​​​ട​​​തി ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.

പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​ന​​​ത്തി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്ത കാ​​​ദിം ഹു​​​സൈ​​​ന്‍ റി​​​സ്‌​​​വി​​​യെ നേ​​​ര​​​ത്തെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​രു​​​ന്നു. ആ​​​സി​​​യാ ബീ​​​ബി​​​യെ കു​​​റ്റ​​​വി​​​മു​​​ക്ത​​​യാ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രേ​​​യാ​​​യി​​​രു​​​ന്നി​​​ല്ല പ്ര​​​തി​​​ഷേ​​​ധ​​​മെ​​​ന്നും റി​​​സ്‌​​​വി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ടി​​​എ​​​ൽ​​​പി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ പീ​​​ർ ഇ​​​ജാ​​​സ് അ​​​ഷ്റ​​​ഫി പ​​​റ​​​ഞ്ഞു. വി​​​ധി​​​ക്കെ​​​തി​​​രേ ലാ​​​ഹോ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​പ്പീ​​​ൽ ന​​​ൽ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പാ​​​ക് പ​​​ഞ്ചാ​​​ബി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ ക്രൈ​​​സ്ത​​​വ കു​​​ടും​​​ബാം​​​ഗ​​​മാ​​​യ നി​​​ർ​​​ധ​​​ന​​​യാ​​​യ ആ​​​സി​​​യാ​​​യെ 2010ൽ ​​​വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ച്ചെ​​​ങ്കി​​​ലും 2018ൽ ​​​സുപ്രീംകോ​​​ട​​​തി കു​​​റ്റ​​​വി​​​മു​​​ക്ത​​​യാ​​​ക്കി. ബീ​​​ബി​​​യും കു​​​ടും​​​ബ​​​വും ഇ​​​പ്പോ​​​ൾ കാ​​​ന​​​ഡ​​​യി​​​ലാ​​​ണു താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.