ആയിരം കിടക്കകളുള്ള പുതിയ ആശുപത്രി പത്തു ദിവസത്തിനകം
ആയിരം കിടക്കകളുള്ള പുതിയ ആശുപത്രി പത്തു ദിവസത്തിനകം
Friday, January 24, 2020 11:16 PM IST
ബെ​​യ്ജിം​​ഗ്: വു​​ഹാ​​ൻ ന​​ഗ​​ര​​ത്തി​​ൽ കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗി​​ക​​ളെ ചി​​കി​​ത്സി​​ക്കാ​​ൻ ആ​​യി​​രം കി​​ട​​ക്ക​​ക​​ളു​​ള്ള ആ​​ശു​​പ​​ത്രി​​യു​​ടെ നി​​ർ​​മാ​​ണം ആ​​രം​​ഭി​​ച്ചെ​​ന്നും പ​​ത്തു ദി​​വ​​സ​​ത്തി​​ന​​കം പൂ​​ർ​​ത്തി​​യാ​​ക്കു​​മെ​​ന്നും അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.​​ഫെ​​ബ്രു​​വ​​രി മൂ​​ന്നി​​ന് ആ​​ശു​​പ​​ത്രി പ്ര​​വ​​ർ​​ത്തി​​ച്ചു​​തു​​ട​​ങ്ങും. നി​​ർ​​മാ​​ണ​​ജോ​​ലി​​ക്കാ​​ർ​​ക്ക് പ​​തി​​വി​​ലും മൂ​​ന്നി​​ര​​ട്ടി കൂ​​ലി​​യാ​​ണു ന​​ൽ​​കു​​ന്ന​​ത്.

സാ​​ർ​​സ് വൈ​​റ​​സ് രോ​​ഗ​​ബാ​​ധി​​ത​​രെ ചി​​കി​​ത്സി​​ക്കാ​​ൻ 2003ൽ ​​ഇ​​ത്ത​​രം ഒ​​രു ആ​​ശു​​പ​​ത്രി ബെ​​യ്ജിം​​ഗ് പ്രാ​​ന്ത​​ത്തി​​ൽ നി​​ർ​​മി​​ച്ചി​​രു​​ന്നു. ഇ​​തി​​ന് വെ​​റും ആ​​റു​​ദി​​വ​​സ​​മേ എ​​ടു​​ത്തു​​ള്ളു.

കൊ​​റോ​​ണ വൈ​​റ​​സ് പ്ര​​തി​​രോ​​ധ​​ത്തി​​നാ​​യി വാ​​ക്സി​​ൻ വി​​ക​​സി​​പ്പി​​ക്കാ​​ൻ ചൈ​​നീ​​സ് യു​​എ​​സ് ശാ​​സ്ത്ര​​ജ്ഞ​​ർ കൂ​​ട്ടാ‍യ ശ്ര​​മം തു​​ട​​ങ്ങി.


വാ​​ക്സി​​ൻ ക​​ണ്ടു​​പി​​ടി​​ക്കാ​​ൻ റ​​ഷ്യ​​യും സ്വ​​ന്ത​​നി​​ല​​യി​​ൽ ശ്ര​​മി​​ക്കു​​ന്നു​​ണ്ട്.

ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന യോ​​ഗം ചേ​​ർ​​ന്ന് വൈ​​റ​​സ് ബാ​​ധ​​യെ​​ക്കു​​റി​​ച്ചു ച​​ർ​​ച്ച ന​​ട​​ത്തി. ആ​​രോ​​ഗ്യ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ ഇ​​പ്പോ​​ൾ പ്ര​​ഖ്യാ​​പി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്നാ​​ണു വി​​ല​​യി​​രു​​ത്ത​​ൽ. ഹോ​​ങ്കോം​​ഗ്, മ​​ക്കാ​​വു, താ​​യ്‌‌​​വാ​​ൻ, ജ​​പ്പാ​​ൻ, സിം​​ഗ​​പ്പൂ​​ർ, ദ​​ക്ഷി​​ണ​​കൊ​​റി​​യ, യു​​എ​​സ് തു​​ട​​ങ്ങി നി​​ര​​വ​​ധി രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കും കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗം പ​​ട​​ർ​​ന്നി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.