ജപ്പാനിലും ജർമനിയിലും വൈറസ്; ചൈനയിൽ മരണം 106
Wednesday, January 29, 2020 12:19 AM IST
ബെ​​​യ്ജിം​​​ഗ്: ലോ​​​ക​​​ത്തെ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ക്കി ഒ​​​ട്ട​​​ന​​​വ​​​ധി രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധ​​​ കേ സു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ചൈ​​​ന​​​യി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 106 ആ​​​യി. വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​ത്തി​​​നെ​​​ത്തി​​​യ ചൈ​​​ന​​​ക്കാ​​​രി​​​ൽ രോ​​​ഗം സ്ഥിരീകരിച്ചു.
കാ​​​ന​​​ഡ, ജ​​​പ്പാ​​​ൻ, ജ​​​ർ​​​മ​​​നി എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ആ​​​ദ്യ​​​മാ​​​യി ഒ​​​ാരോ​​​രു​​​ത്ത​​​ർ​​​ക്ക് വൈ​​​റ​​​സ്ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ര​​​ണ്ടു പു​​​തി​​​യ കേ​​​സു​​​ക​​​ൾ കൂ​​​ടി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ട​​​തോ​​​ടെ സിം​​​ഗ​​​പ്പൂ​​​രി​​​ലെ രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം ഏ​​​ഴായി.

താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ 14 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​ത്തി​​​നെ​​​ത്തി​​​യ ആ​​​റു ചൈ​​​ന​​​ക്കാ​​​രി​​​ൽ​​​ക്കൂ​​​ടി രോ​​​ഗം ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

തു​​​ർ​​​ക്കി​​​യി​​​ൽ രോ​​​ഗ​​​മു​​​ണ്ടെ​​​ന്ന സം​​​ശ​​​യ​​​ത്തി​​​ൽ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​ത്തി​​​നെ​​​ത്തി​​​യ പ​​​ത്തു ചൈ​​​നക്ക​​​ാരെ​​​യും ര​​​ണ്ടു സ്വ​​​ദേ​​​ശി​​​ക​​​ളെ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ക്കി. റ​​​ഷ്യ​​​യി​​​ൽ നൂ​​​റോ​​​ളം പേ​​​ർ​​​ക്കാ​​​ണ് രോ​​​ഗ​​​ബാ​​​ധ സം​​​ശ​​​യി​​​ക്കു​​​ന്ന​​​ത്. പ​​​ക്ഷേ, ഒന്നിലും സ്ഥി​​​രീ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. കാ​​​ന​​​ഡ, ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ൾ ചൈ​​​ന​​​യി​​​ലേ​​​ക്കു​​​ള്ള സ​​​ഞ്ചാ​​​രം ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പ് പൗ​​​ര​​​ന്മാ​​​ർ​​​ക്കു ന​​​ല്കി. ‌


ല​​​ങ്കയിൽ ചൈ​​​നക്കാ​​​ർ​​​ക്ക് വീ​​​സ ഓ​​​ൺ അ​​​റൈ​​​വ​​​ൽ നി​​​ർ​​​ത്ത​​​ലാ​​​ക്കി

കൊ​​​ളം​​​ബോ: ചൈ​​​ന​​​ക്കാ​​​ർ​​​ക്കു ന​​​ല്കു​​​ന്ന വീ​​​സ ഓ​​​ൺ അ​​​റൈ​​​വ​​​ൽ സൗ​​​ക​​​ര്യം ശ്രീ​​​ല​​​ങ്ക നി​​​ർ​​​ത്ത​​​ലാ​​​ക്കി. രാ​​​ജ്യ​​​ത്ത് ആ​​​ദ്യ കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നു പി​​​റ്റേ​​​ന്നാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​നം. ചൈ​​​ന​​​യി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ നാ​​​ല്പ​​​തു​​​കാ​​​രി​​​യി​​​ലാ​​​ണ് രോ​​​ഗം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ശ്രീ​​​ല​​​ങ്ക​​​യു​​​ടെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര വ​​​രു​​​മാ​​​ന​​​ത്തി​​​ൽ ചൈ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഭാ​​​വ​​​ന മൂ​​​ന്നാ​​​മ​​​താ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.