ജാവിദ് രാജിവച്ചത് ജോൺസനുമായി വഴക്കിട്ട്
ജാവിദ് രാജിവച്ചത് ജോൺസനുമായി വഴക്കിട്ട്
Friday, February 14, 2020 12:35 AM IST
ല​​ണ്ട​​ൻ: പ്ര​​ധാ​​ന​​മ​​ന്ത്രി ജോ​​ൺ​​സ​​നു​​മാ​​യി വ​​ഴ​​ക്കി​​ട്ടാ​​ണ് ധ​​ന​​മ​​ന്ത്രി ജാ​​വി​​ദ് രാ​​ജി​​വ​​ച്ച​​തെ​​ന്നു റി​​പ്പോ​​ർ​​ട്ട്. ധ​​ന​​മ​​ന്ത്രി​​യു​​ടെ സ്പെ​​ഷ​​ൽ ഉ​​പ​​ദേ​​ഷ്ടാ​​ക്ക​​ളെ പി​​രി​​ച്ചു​​വി​​ട​​ണ​​മെ​​ന്നും പു​​തി​​യ ഉ​​പ​​ദേ​​ഷ്ടാ​​ക്ക​​ളെ നി​​യ​​മി​​ക്ക​​ണ​​മെ​​ന്നും ജോ​​ൺ​​സ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​തു നി​​ര​​സി​​ച്ച ജാ​​വി​​ദ് രാ​​ജി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. ബ്രെ​​ക്സി​​റ്റി​​നു​​ശേ​​ഷ​​മു​​ള്ള ആ​​ദ്യ ബ​​ജ​​റ്റ് അ​​വ​​ത​​രി​​പ്പി​​ക്കാ​​നി​​രി​​ക്കേ അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി ജാ​​വി​​ദ് രാ​​ജി​​വ​​ച്ച​​ത് രാഷ്‌ട്രീ യ വൃ​​ത്ത​​ങ്ങ​​ളെ ഞെ​​ട്ടി​​ച്ചു. പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ മു​​ഖ്യ ഉ​​പ​​ദേ​​ഷ്ടാ​​വാ​​യ ഡോ​​മി​​നി​​ക് ക​​മ്മിം​​ഗ്സ് നി​​ർ​​ദേ​​ശി​​ക്കു​​ന്ന​​വ​​രെ ഉ​​പ​​ദേ​​ഷ്ടാ​​ക്ക​​ളാ​​യി നി​​യ​​മി​​ക്ക​​ണ​​മെ​​ന്നാ​​ണ് ജാ​​വി​​ദി​​നോ​​ട് പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. ഇ​​വ​​ർ നേ​​രി​​ട്ട് ക​​മ്മിം​​ഗ്സി​​നോ​​ടു റി​​പ്പോ​​ർ​​ട്ടു ചെ​​യ്യും.


ആ​​ത്മാ​​ഭി​​മാ​​ന​​മു​​ള്ള​​വ​​ർ​​ക്ക് അം​​ഗീ​​ക​​രി​​ക്കാ​​വു​​ന്ന നി​​ർ​​ദേ​​ശ​​മ​​ല്ലി​​തെ​​ന്നു ജാ​​വി​​ദ് പ്ര​​തി​​ക​​രി​​ച്ചു. പേ​​രി​​നു​​മാ​​ത്രം ചാ​​ൻ​​സ​​ല​​ർ എ​​ന്ന പ​​ദ​​വി കൊ​​ണ്ടു​​ന​​ട​​ക്കാ​​ൻ ത​​ന്നെ കി​​ട്ടി​​ല്ലെ​​ന്നും ജാ​​വി​​ദ് തു​​റ​​ന്ന​​ടി​​ച്ചെ​​ന്നു മാ​​ധ്യ​​മ​​റി​​പ്പോ​​ർ​​ട്ടു​​ക​​ളി​​ൽ പ​​റ‍യുന്നു. പ​​ത്ത് ഡൗ​​ണിം​​ഗ് സ്ട്രീ​​റ്റി​​ൽ ജാ​​വി​​ദു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​ക​​ളി​​ൽ ക​​മ്മിം​​ഗ്സ് പ​​ങ്കെ​​ടു​​ത്തി​​ല്ല. എ​​ന്നാ​​ൽ എ​​ല്ലാ​​റ്റി​​നും ചു​​ക്കാ​​ൻ പി​​ടി​​ച്ച​​ത് ക​​മ്മിം​​ഗ്സാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.