ഫേസ്ബുക്കിൽ ഫസ്റ്റ് ട്രംപ്, മോദി സെക്കൻഡ്
Saturday, February 15, 2020 11:24 PM IST
വാഷിംഗ്ടൺ ഡിസി: ജനപ്രീതിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഒന്നാം സ്ഥാനവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ടാം സ്ഥാനവും സമൂഹമാധ്യമായ ഫേസ്ബുക്ക് നൽകി. ഇക്കാര്യം ട്വിറ്ററിലൂടെ ട്രംപ് തന്നെയാണ് അറിയിച്ചത്. ഫെബ്രുവരി 24, 25 തീയതികളിൽ ട്രംപും പത്നി മെലാനിയയും ഇന്ത്യ സന്ദർശിക്കുന്നുണ്ട്.
ഫേസ്ബുക്ക് സഹസ്ഥാപകനും കന്പനി സിഇഒയുമായി മാർക്ക് സക്കർബർക്കിന്റെ പരാമർശം സൂചിപ്പിച്ചാണ് ഫേസ്ബുക്കിൽ ഒന്നാം സ്ഥാനം തനിക്കും രണ്ടാം സ്ഥാനം മോദിക്കുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യ സന്ദർശിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞമാസം സിഎൻബിസി ടിവി ചാനലിന്റെ അഭിമുഖത്തിലും ട്രംപ് ഇക്കാര്യം പറഞ്ഞിരുന്നു.