കറൻസിക്കും ക്വാറന്‍റൈൻ
Saturday, February 15, 2020 11:24 PM IST
ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ ക​റ​ൻ​സി​ക്കു ക്വാ​റ​ന്‍റൈ​ൻ. കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ് 19) ത​ട​യാ​നാ​ണി​ത്. പ​ക​രം പു​ത്ത​ൻ ക​റ​ൻ​സി അ​ച്ച​ടി​ച്ചു ന​ല്കു​ന്നു.

രോ​ഗി​ക​ൾ തു​മ്മു​ക​യും തു​പ്പു​ക​യും ചെ​യ്യു​ന്പോ​ൾ വൈ​റ​സ് പ​രി​സ​ര​ത്തു പ​ട​രും. ക​ഫ​മ​ട​ക്ക​മു​ള്ള സ്ര​വ​ങ്ങ​ളും വൈ​റ​സ് വാ​ഹി​ക​ളാ​ണ്. വ്യ​ക്തി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ക​റ​ൻ​സി​ക​ളി​ലേ​ക്ക് ഈ ​മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ വൈ​റ​സ് പ​റ്റാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​തി​നാ​ൽ രോ​ഗ​ബാ​ധ കൂ​ടു​ത​ലു​ള്ള ഹു​ബൈ പ്ര​വി​ശ്യ​യി​ൽ ബാ​ങ്കു​ക​ളി​ലും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ത്തു​ന്ന ക​റ​ൻ​സി​ക​ൾ പ്ര​ത്യേ​ക പെ​ട്ടി​ക​ളി​ലാ​ക്കി സൂ​ക്ഷി​ക്കു​ക​യാ​ണ്.


അ​ണു​വി​മു​ക്ത​മാ​ക്കി മാ​ത്ര​മേ നോ​ട്ടു​ക​ളും നാ​ണ​യ​ങ്ങ​ളും ന​ല്കാ​വൂ എ​ന്നാ​ണു നി​ർ​ദേ​ശം. ഇ​തു പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ക​റ​ൻ​സി പു​റ​ത്തേ​ക്കു ന​ല്കു​ന്നി​ല്ല. പു​തി​യ ക​റ​ൻ​സി കി​ട്ടി​യാ​ൽ മാ​ത്രം ന​ല്കും.

ജ​ന​ങ്ങ​ൾ ഓ​ൺ​ലൈ​ൻ ബാ​ങ്കിം​ഗി​ലേ​ക്കു മാ​റാ​ൻ ബാ​ങ്കു​ക​ൾ പ്രേ​രി​പ്പി​ക്കു​ന്നു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ച് ക്വാ​റ​ന്‍റൈ​ൻ ചെ​യ്താ​ണു രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​ത്. ഹു​ബൈ പ്ര​വി​ശ്യ​യി​ൽ സ​ർ​ക്കാ​ർ ക​ണ​ക്ക​നു​സ​രി​ച്ച് അ​ര​ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ​ക്കു രോ​ഗ​ബാ​ധ ഉ​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.