വ​ത്തി​ക്കാ​ൻ-​ചൈ​ന വി​ദേ​ശ​കാ​ര്യ​ മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
വ​ത്തി​ക്കാ​ൻ-​ചൈ​ന വി​ദേ​ശ​കാ​ര്യ​ മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Saturday, February 15, 2020 11:24 PM IST
വ​ത്തി​ക്കാ​ൻ സി​റ്റി: വ​ത്തി​ക്കാ​ന്‍റെ​യും ചൈ​ന​യു​ടെ​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ക്കി​ൽ ന​ട​ക്കു​ന്ന മ്യൂ​ണി​ക് സെ​ക്യൂ​രി​റ്റി കോ​ൺ​ഫ​റ​ൻ​സി​നി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഇ​താ​ദ്യ​മാ​ണ് ഇ​ത്ര​യും ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള വ​ത്തി​ക്കാ​ൻ-​ചൈ​ന കൂ​ടി​ക്കാ​ഴ്ച.

വ​ത്തി​ക്കാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ആ​ർ​ച്ച്ബി​ഷ​പ് പോ​ൾ ഗ​ലാ​ഘ​റും ചൈ​നീ​സ് മ​ന്ത്രി വാ​ങ് യി​യും ത​മ്മി​ൽ സൗ​ഹാ​ർ​ദ​പൂ​ർ​ണ​മാ​യ ച​ർ​ച്ച ന​ട​ന്നു എ​ന്നാ​ണു വ​ത്തി​ക്കാ​ൻ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞ​ത്.

ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ ചൈ​ന​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച 2018 സെ​പ്റ്റം​ബ​റി​ലെ ഉ​ട​ന്പ​ടി​യും ച​ർ​ച്ചാ​വി​ഷ​യ​മാ​യി. മെ​ത്രാ​ൻ നി​യ​മ​നം സം​ബ​ന്ധി​ച്ചു വ​ത്തി​ക്കാ​നും ചൈ​നീ​സ് ഭ​ര​ണ​കൂ​ട​വും ത​മ്മി​ലു​ണ്ടാ​ക്കി​യ ച​രി​ത്ര​പ്ര​ധാ​ന​മാ​യ ധാ​ര​ണ​യാ​ണു 2018-ലേ​ത്.

ചൈ​ന​യു​മാ​യു​ള്ള വ​ത്തി​ക്കാ​ന്‍റെ ബ​ന്ധം വി​പു​ല​മാ​ക്കാ​നു​ള്ള ആ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. 1951 ലാ​ണ് ചൈ​ന​യും വ​ത്തി​ക്കാ​നു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം നി​ല​ച്ച​ത്.


താ​യ്‌​വാ​നു​മാ​യി വ​ത്തി​ക്കാ​നു ബ​ന്ധ​മു​ണ്ട്. ചൈ​ന​യെ വ​ത്തി​ക്കാ​ൻ അം​ഗീ​ക​രി​ച്ചാ​ൽ താ​യ്‌​വാ​ൻ ബ​ന്ധം അ​വ​സാ​നി​പ്പി​ക്കും. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ വ​ത്തി​ക്കാ​ൻ മാ​ത്ര​മേ താ​യ്‌​വാ​നു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധം പു​ല​ർ​ത്തു​ന്നു​ള്ളൂ.

മൂ​ന്നു​കോ​ടി​യോ​ളം ക്രൈ​സ്ത​വ​ർ ചൈ​ന​യി​ലു​ണ്ട്. അ​തി​ൽ 1.2 കോ​ടി ക​ത്തോ​ലി​ക്ക​രാ​ണ്. സ​ഭ​യും ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ വേ​ണ​മെ​ന്നാ​ണു ചൈ​നീ​സ് ഭ​ര​ണ​കൂ​ടം പ​റ​യു​ന്ന​ത്. ഇ​തു പ്ര​കാ​രം ഭ​ര​ണ​കൂ​ടം നി​യ​മി​ക്കു​ന്ന മെ​ത്രാ​ന്മാ​ർ​ക്കു മാ​ത്ര​മേ പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യ​മു​ള്ളൂ. വ​ത്തി​ക്കാ​ൻ നി​യ​മി​ക്കു​ന്ന​വ​ർ​ക്കു ര​ഹ​സ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ സാ​ധി​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.