യെമനിൽ വ്യോമാക്രമണം; 31 പേർ കൊല്ലപ്പെട്ടു
Monday, February 17, 2020 12:30 AM IST
ദുബായ്: യെമനിലെ അൽ ജവാഫ് ഗവർണറേറ്റിൽ ശനിയാഴ്ച നടന്ന വ്യോമാക്രമണത്തിൽ 31 സിവിലിയന്മാർ കൊല്ലപ്പെട്ടു. 12 പേർക്കു പരിക്കേറ്റു. വെള്ളിയാഴ്ച സൗദിയുടെ വിമാനം ഹൗതി വിമതർ വീഴ്ത്തിയതിനു പ്രതികാരമായാണ് വ്യോമാക്രമണം നടത്തിയതെന്നു പറയപ്പെടുന്നു.
സൗദിയുടെ ടൊർനാഡോ വിമാനം മിസൈൽ പ്രയോഗിച്ചു വീഴ്ത്തിയതിന്റെ വീഡിയോ ചിത്രം ഹൗതികൾ പോസ്റ്റു ചെയ്തു.