പാക്കിസ്ഥാനിൽ സ്ഫോടനം; എട്ടു മരണം
പാക്കിസ്ഥാനിൽ  സ്ഫോടനം; എട്ടു മരണം
Tuesday, February 18, 2020 12:25 AM IST
ക​​​റാ​​​ച്ചി: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ൽ ജി​​​ല്ലാ കോ​​​ട​​​തി​​​ക്കു സ​​​മീ​​​പ​​​മു​​​ണ്ടാ​​​യ അ​​​തി​​​ശ​​​ക്ത​​മാ​​​യ ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ മൂന്നു പോലീസുകാർ ഉൾപ്പെടെ കു​​​റ​​​ഞ്ഞ​​​ത് എട്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 19 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ക്വ​​​റ്റ​​​യി​​​ലെ ഷ​​​ഹ്റ ഇ ​​​അ​​​ദാ​​​ല​​​ത്ത് കോ​​​ട​​​തി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള പ്ര​​​സ് ക്ല​​​ബ്ബി​​​നു സമീപം പ്ര​​​ക​​​ട​​​നം ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. നി​​​ര​​​വ​​​ധി വാ​​​ഹ​​​ന​​​ങ്ങ​​​ളും ത​​​ക​​​ർ​​​ന്നു. ആ​​​രാ​​​ണ് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.