ബുർക്കിനാഫാസോയിൽ ക്രൈസ്തവ ദേവാലയത്തിനു നേർക്ക് ആക്രമണം; 24 മരണം
Tuesday, February 18, 2020 12:25 AM IST
വാ​​​​ഗ​​​​ദോ​​​ഗു: പ​​​​ശ്ചി​​​​മാ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ ബു​​​​ർ​​​​ക്കി​​​​നാ​​​​ഫാ​​​​സോ​​​​യി​​​​ൽ തോ​​​​ക്കു​​​​ധാ​​​​രി​​​​ക​​​​ൾ ഞാ​​​​യ​​​​റാ​​​​ഴ്ച പ്രോ​​​​ട്ട​​​​സ്റ്റ​​​​ന്‍റ് ദേ​​​​വാ​​​​ല​​​​യം ആ​​​​ക്ര​​​​മി​​​​ച്ച് പാ​​​​സ്റ്റ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ 24 പേ​​​​രെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. 18 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. യാ​​​​ഗാ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ പാ​​​​ൻ​​​​സി​​​​യി​​​​ലു​​​​ള്ള ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ന് അ​​​​ക്ര​​​​മി​​​​ക​​​​ൾ തീ​​​​യി​​​​ടു​​​​ക​​​​യും ചെ​​​​യ്തു.

ഞാ​​​​യ​​​​റാ​​​​ഴ്ച ശു​​​​ശ്രൂ​​​​ഷ ന​​​​ട​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണ് അ​​​​ക്ര​​​​മി​​​​ക​​​​ൾ എ​​​​ത്തി​​​​യ​​​​ത്. സ്ത്രീ​​​​ക​​​​ളെ​​​​യും പു​​​​രു​​​​ഷ​​​​ന്മാ​​​​രെ​​​​യും വേ​​​​ർ​​​​തി​​​​രി​​​​ച്ചു നി​​​​ർ​​​​ത്തി​​​​യ​​​​ശേ​​​​ഷം പു​​​​രു​​​​ഷ​​​​ന്മാ​​​​രെ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ല്ലു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ബു​​​​ൻ​​​​ഡോ​​​​ർ മേ​​​​യ​​​​ർ സി​​​​ഹാ​​​​ന്‍റി ബ്രി​​​​ഗാ​​​​ഡി പ​​​​റ​​​​ഞ്ഞു. മൂ​​​​ന്നു പേ​​​​രെ അ​​​​ക്ര​​​​മി​​​​ക​​​​ൾ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി.

സ​​​​മീ​​​​പ​​​​ത്തെ ക​​​​ട​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​രി​​​​യും എ​​​​ണ്ണ​​​​യും കൊ​​​​ള്ള​​​​യ​​​​ടി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് അ​​​​ക്ര​​​​മി​​​​ക​​​​ൾ സ്ഥ​​​​ലംവി​​​​ട്ട​​​​തെ​​​​ന്ന് ഒ​​​​രു സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ പ​​​​റ​​​​ഞ്ഞു. മു​​ൻ ഫ്ര​​ഞ്ച് കോ​​ള​​നി​​യാ​​യ ബു​​ർ​​ക്കി​​നാ​​ഫാ​​സോ ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ദ​​​​രി​​​​ദ്രരാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ്. അ​​ടു​​ത്ത​​കാ​​ല​​ത്താ​​യി ജി​​​​ഹാ​​​​ദി​​​​സ്റ്റു​​​​ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം ഇ​​വി​​ടെ ശ​​​​ക്തി​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ക്രൈ​​​​സ്ത​​​​വ​​​​രാ​​​​ണ് മി​​​​ക്ക ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഇ​​​​ര.​


ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച യാ​​​​ഗാ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ റി​​​​ട്ട​​​​യേ​​​​ർ​​​​ഡ് പാ​​​​സ്റ്റ​​​​റെ അ​​​​ക്ര​​​​മി​​​​ക​​​​ൾ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. ഒ​​​​രു പാ​​​​സ്റ്റ​​​​റെ റാ​​​​ഞ്ചു​​​​ക​​​​യും ചെ​​​​യ്തു. ബു​​​​ർ​​​​ക്കി​​​​നാ​​​​ഫാ​​​​സോ, സ​​​​മീ​​​​പ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​യ മാ​​​​ലി, നൈ​​​​ജ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ജി​​​​ഹാ​​​​ദി​​​​സ്റ്റ് ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ നാ​​​​ലാ​​​​യി​​​​രം പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടെ​​​​ന്ന് യു​​​​എ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.