പാക് സേന ക്രൂസ് മിസൈൽ പരീക്ഷിച്ചു
Wednesday, February 19, 2020 12:16 AM IST
ഇസ്ലാമാബാദ്: ആകാശത്തുനിന്നു വിക്ഷേപിക്കുന്ന റാഡ്-2 ക്രൂസ് മിസൈലിന്റെ പരീക്ഷണം വിജയകരമായി നടത്തിയെന്ന് പാക് സൈന്യം അറിയിച്ചു. 600 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ കരയിലെയും കടലിലെയും ലക്ഷ്യങ്ങളിൽ കൃത്യതയോടെ പ്രഹരം നല്കാൻ ശേഷിയുള്ളതാണ്. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പരീക്ഷണം വീക്ഷിച്ചു.
വിവിധ തരം പോർമുനകൾ വഹിച്ച് 290 കിലോമീറ്റർ അകലെ ആക്രമണം നടത്താൻ ശേഷിയുള്ള ഗസ്നവി എന്ന ബാലിസ്റ്റിക് ഭൂതല മിസൈലിന്റെ പരീക്ഷണം കഴിഞ്ഞമാസം പാക്കിസ്ഥാൻ നടത്തിയിരുന്നു.