എതിർപ്പിനിടെ ദയാവധത്തിന് അനുമതി നൽകി ജര്‍മന്‍ സുപ്രീംകോടതി
എതിർപ്പിനിടെ ദയാവധത്തിന് അനുമതി  നൽകി ജര്‍മന്‍ സുപ്രീംകോടതി
Thursday, February 27, 2020 12:11 AM IST
ബ​ര്‍ലി​ന്‍: മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളു​ടെ​യും പ്രോ ​ലൈ​ഫ് പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും ശ​ക്ത​മാ​യ എ​തി​ർ​പ്പി​ന് ഇ​ട​യി​ൽ ജ​ർ​മ​നി​ൽ ദ​യാ​വ​ധ​ത്തി​നു സു​പ്രീം കോ​ട​തി​യു​ടെ അ​നു​മ​തി. അ​സി​സ്റ്റ​ഡ് സൂ​യി​സൈ​ഡ് പോ​ലു​ള്ള ദ​യാ​വ​ധ​ത്തി​ന്‍റെ വ​ക​ഭേ​ദ​ങ്ങ​ള്‍ നി​രോ​ധി​ക്കു​ന്ന വ​കു​പ്പ് ജ​ര്‍മ​ന്‍ ക്രി​മി​ന​ല്‍ ന​ട​പ​ടി​ച്ച​ട്ട​ങ്ങ​ളി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി​യാ​ണ് ജ​ര്‍മ​നി​യി​ലെ കാ​ള്‍സ്റൂ ആ​സ്ഥാ​ന​മാ​യു​ള്ള പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ വി​ധി. കോ​ട​തി​യു​ടെ ഫു​ള്‍ ബ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വോ​ടെ ജ​ര്‍മ​ന്‍ നി​യ​മ വ്യ​വ​സ്ഥ​യി​ലെ 217-ാം ഖ​ണ്ഡി​ക അ​സാ​ധു​വാ​യി.


ജ​ര്‍മ​ൻ ​ജ​ന​ത ആ​കാം​ക്ഷ​യോ​ടെ വീ​ക്ഷി​ച്ചി​രു​ന്ന കേ​സ് ആ​യി​രു​ന്നു ഇ​ത്. അ​തേ​സ​മ​യം, വി​ധി​ക്കെ​തി​രെ ക​ടു​ത്ത എ​തി​ർ​പ്പു​മാ​യി ജ​ര്‍മ​ന്‍ ക​ത്തോ​ലി​ക്ക സ​ഭ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.


ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.