ചൈനയുടെ അനുഭവസന്പത്ത് യുഎസിനു വാഗ്ദാനം ചെയ്ത് ചിൻപിംഗ്
ചൈനയുടെ അനുഭവസന്പത്ത് യുഎസിനു വാഗ്ദാനം ചെയ്ത് ചിൻപിംഗ്
Saturday, March 28, 2020 12:07 AM IST
ബെ​​​യ്ജിം​​​ഗ്: കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധ​​​യെ നേ​​​രി​​​ടാ​​​ൻ ചൈ​​​ന​​​യു​​​ടെ അ​​​നു​​​ഭ​​​വ സ​​​ന്പ​​​ത്ത് പ​​​ങ്കു​​​വ​​​യ്ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ അ​​​റി​​​യി​​​ച്ചു.

വൈ​​​റ​​​സ് ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ യു​​​എ​​​സ് ചൈ​​​ന​​​യെ മ​​​റി​​​ക​​​ട​​​ന്ന് ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ ദി​​​വ​​​സം ചി​​​ൻ​​​പിം​​​ഗ് ട്രം​​​പി​​​നെ ഫോ​​​ണി​​​ൽ വി​​​ളി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വൈ​​​റ​​​സ് ബാ​​​ധ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​രോ​​​പ​​​ണ പ്ര​​​ത്യാ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​​ൽ രൂ​​​ക്ഷ​​​മാ​​​യ വി​​​ള്ള​​​ൽ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തു​​​ട​​​ക്കം കൂ​​​ടി​​​യാ​​​യി ഫോ​​​ൺ​​​കോ​​​ൾ. യു​​​എ​​​സ് സൈ​​​നി​​​ക​​​രാ​​​ണ് വൈ​​​റ​​​സ് കൊ​​​ണ്ടു​​​വ​​​ന്ന​​​തെ​​​ന്ന ഒ​​​രു ചൈ​​​നീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​വും ഇ​​​തു ചൈ​​​നീ​​​സ് വൈ​​​റ​​​സാ​​​ണെ​​​ന്ന ട്രം​​​പി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യു​​​മാ​​​ണ് ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളെ​​​യും ത​​​മ്മി​​​ല​​​ക​​​റ്റി​​​യ​​​ത്.

മാ​​​ര​​​ക​​​മാ​​​യ ഈ ​​​രോ​​​ഗ​​​ത്തി​​​നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ൽ ചൈ​​​ന​​​യും യു​​​എ​​​സും ഒ​​​ന്നി​​​ക്ക​​​ണ​​​മെ​​​ന്ന് ചി​​​ൻ​​​പിം​​​ഗ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി​​​ക​​​ൾ മ​​​നു​​​ഷ്യ​​​കു​​​ല​​​ത്തി​​​ന്‍റെ മൊ​​​ത്തം ശ​​​ത്രു​​​വാ​​​ണ്. വം​​​ശീ​​​യ​​​ത​​​യും അ​​​തി​​​രു​​​ക​​​ളും ഒ​​​ന്നും നോ​​​ക്കാ​​​തെ അ​​​ത് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്നു. ചൈ​​​ന​​​യു​​​ടെ പ​​​ക്കലുള്ള വി​​​വ​​​ര​​​ങ്ങ​​​ൾ യു​​​എ​​​സി​​​നു കൈ​​​മാ​​​റു​​​ന്ന​​​തി​​​നു സ​​​ന്തോ​​​ഷ​​​മേ​​​യു​​​ള്ളൂ​​​വെ​​​ന്ന് ചി​​​ൻ​​​പിം​​​ഗ് അ​​​റി​​​യി​​​ച്ചു.


സം​​​ഭാ​​​ഷ​​​ണം വ​​​ള​​​രെ ന​​​ല്ല​​​താ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ട്രം​​​പ് ട്വീ​​​റ്റ് ചെ​​​യ്തു. വൈ​​​റ​​​സി​​​നെ​​​ക്കു​​​റി​​​ച്ച് ചൈ​​​ന​​​യ്ക്കു ന​​​ല്ല ധാ​​​ര​​​ണ​​​യു​​​ണ്ട്. ഞ​​​ങ്ങ​​​ൾ ഒ​​​രു​​​മി​​​ച്ചാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. അ​​​വ​​​രോ​​​ട് വ​​​ലി​​​യ ബ​​​ഹു​​​മാ​​​ന​​​മു​​​ണ്ടെ​​​ന്നു ട്രം​​​പ് അ​​​റി​​​യി​​​ച്ചു.

വ്യാ​​​ഴാ​​​ഴ്ച സൗ​​​ദി​​​അ​​​റേ​​​ബ്യ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ജി-20 ​​​വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സിം​​​ഗ് യോ​​​ഗ​​​ത്തി​​​ൽ, വൈ​​​റ​​​സ് ബാ​​​ധ​​​യ്ക്കെ​​​തി​​​രേ ഒ​​​ത്തൊ​​​രു​​​മി​​​ച്ചു പോ​​​രാ​​​ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. ട്രം​​​പും ചി​​​ൻ​​​പിം​​​ഗും റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നു​​​മെ​​​ല്ലാം പ​​​ങ്കെ​​​ടു​​​ത്തു. വൈ​​​റ​​​സ് ബാ​​​ധ​​​മൂ​​​ല​​​മു​​​ള്ള സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ വി​​​പ​​​ണി​​​യി​​​ലേ​​​ക്ക് അ​​​ഞ്ചു ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​ർ ഇ​​​റ​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.