ചൈനീസ് കൊറോണ വാക്സിൻ വിദേശത്തു പരീക്ഷിക്കും
ചൈനീസ് കൊറോണ വാക്സിൻ വിദേശത്തു പരീക്ഷിക്കും
Wednesday, April 1, 2020 12:12 AM IST
ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സി​നെ​തി​രേ ചൈ​ന വി​ക​സി​പ്പി​ച്ചെ​ടു​ത്ത വാ​ക്സി​ൻ വി​ദേ​ശ​ത്തു പ​രീ​ക്ഷി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മാ​ർ​ച്ച് 16 മു​ത​ൽ വാ​ക്സി​ൻ പ​രീ​ക്ഷ​ണം വു​ഹാ​നി​ൽ ആ​രം​ഭി​ച്ചി​രു​ന്ന​താ​യി ചൈ​നീ​സ് അ​ക്കാ​ഡ​മി ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ അം​ഗം ചെ​ൻ വേ​യി പ​റ​ഞ്ഞു.

ചൈ​ന​യി​ലെ വു​ഹാ​നി​ലാ​ണ് കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ര​ണ്ടു മാ​സ​ത്തി​നു​ശേ​ഷം വു​ഹാ​ൻ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​ത്തു​ട​ങ്ങി.

പ്രാ​ഥ​മി​ക ഫ​ലം അ​നു​സ​രി​ച്ച് ചൈ​നീ​സ് വാ​ക്സി​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്നും മ​ഹാ​മാ​രി​യെ നേ​രി​ടാ​ൻ അ​ന്താ​രാ​ഷ്‌ട്ര സ​ഹ​ക​ര​ണം തേ​ടു​ന്ന​താ​യും ചെ​ൻ പ​റ​ഞ്ഞ​താ​യി ചൈ​നീ​സ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.