രാജ്യത്തോടു മുഴുവൻ വീട്ടിലിരിക്കാൻ നിർദേശിച്ചിട്ടില്ലെന്ന് ട്രംപ്
Thursday, April 2, 2020 11:32 PM IST
വാ​ഷിം​ഗ്ട​ണ്‍: രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളോ​ടും വീ​ട്ടി​ലി​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. യു​എ​സി​ലെ വി​വി​ധ സ്റ്റേ​റ്റു​ക​ളി​ൽ വ്യ​ത്യ​സ്ത രീ​തി​യി​ലാ​ണ് കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വൈ​റ്റ് ഹൗ​സി​ൽ കൊ​റോ​ണ വൈ​റ​സ് ടാ​സ്ക് ഫോ​ഴ്സ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ട്രം​പ് പ​റ​ഞ്ഞ​താ​യി സി​ൻ​ഹു​വ റി​പ്പോ​ർ​ട്ട് ചെ​യ്തു.


കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​മു​ണ്ടാ​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ആ​ളു​ക​ളോ​ടു വീ​ട്ടി​ലി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. അ​ലാ​സ്ക പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​എ​സി​ൽ ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്കു കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.