കോവിഡ്: യൂറോപ്പിൽ മരിച്ചവരിൽ 95% അറുപതിനു മുകളിൽ പ്രായമുള്ളവർ
Thursday, April 2, 2020 11:32 PM IST
ജ​നീ​വ: യൂ​റോ​പ്പി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രി​ൽ 95 ശ​ത​മാ​ന​വും അ​റു​പ​തിനു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രെ​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. അ​തേ​സ​മ​യം, പ്രാ​യ​മാ​യ​വ​രെ മാ​ത്ര​മേ രോ​ഗം ബാ​ധി​ക്കു​ക​യു​ള്ളൂവെ​ന്ന​തും ചെ​റു​പ്പ​ക്കാ​രെ രോ​ഗം കീ​ഴ​ട​ക്കി​ല്ലെ​ന്ന​തും തെ​റ്റാ​യ ധാ​ര​ണ​യാ​ണെ​ന്നു ഡ​ബ്ല്യു​എ​ച്ച്ഒ യൂ​റോ​പ്യ​ൻ ത​ല​വ​ൻ ഡോ. ​ഹാ​ൻ​സ് ക്ലൂ​ഗ് പ​റ​ഞ്ഞു.

അ​ന്പ​തു വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള​വ​രി​ൽ 10-15 ശ​ത​മാ​നം പേ​ർ​ക്ക് രോ​ഗം തീ​വ്ര​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​രു​പ​തു​ക​ളി​ലു​ള്ള യു​വാ​ക്ക​ൾ​ക്ക് രോ​ഗം തീ​വ്ര​മാ​കു​ക​യും മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്ത നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്ന് ഡോ. ​ഹാ​ൻ​സ് ക്ലു​ഗ് പ​റ​ഞ്ഞു. യൂ​റോ​പ്പി​ൽ മു​പ്പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​രാ​ണു കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​റ്റ​ലി, സ്പെ​യി​ൻ, ഫ്രാ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഇ​വ​രി​ലേ​റെ​യും. യൂ​റോ​പ്പി​ൽ മ​രി​ച്ച​വ​രി​ൽ പ​കു​തി​യി​ലേ​റെ​യും എ​ണ്‍പ​തി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. ഇ​വ​രി​ൽ അ​ഞ്ചി​ൽ നാ​ലു പേ​ർ​ക്കും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും ര​ക്ത​സ​മ്മ​ർ​ദ​വും പ്ര​മേ​ഹ​വും ഉ​ണ്ടാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.