സംഗീതജ്ഞരെ കവർന്ന് കോവിഡ്-19 മഹാമാരി
Thursday, April 2, 2020 11:32 PM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ജാ​​​സ് സം​​​ഗീ​​​ത​​​ജ്ഞ​​ൻ എ​​​ല്ലി​​​സ് മാ​​​ർ​​​സ​​​ലി​​​സ് ജൂ​​​ണി​​​യ​​​ർ (85), വാ​​​ല​​​സ് റോ​​​ണി (59), റോ​​​ക്ക് ഗാ​​​യ​​​ക​​​നും ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വു​​​മാ​​​യ ആ​​​ഡം ഷ്‌​​​ലെ​​​സിം​​​ഗ​​​ർ (52) എ​​​ന്നി​​​വ​​​ർ കോ​​​വി​​​ഡ് മൂ​​​ലം മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞു.

ഐ​​​തി​​​ഹാ​​​സി​​​ക ജാ​​​സ് താ​​​രം മൈ​​​ൽ​​​സ് ഡേ​​​വി​​​സി​​​ന്‍റെ ശി​​​ഷ്യ​​​നാ​​​യി​​​രു​​​ന്നു റോ​​​ണി. ദ ​​​വി​​​സി​​​റ്റ്, ല​​​വ് ജോ​​​ൺ​​​സ് എ​​​ന്നീ ച​​​ല​​​ച്ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​ഹി​​​ച്ചു. പി​​​യാ​​​നോ വാ​​​യ​​​ന​​​ക്കാ​​​രി ഗെ​​​റി അ​​​ല​​​ൻ ആ​​​യി​​​രു​​​ന്നു ഭാ​​​ര്യ. ര​​​ണ്ടു പു​​​ത്രി​​​മാ​​​രു​​​ണ്ട്. 1994-ൽ ​​​ഗ്രാ​​​മി ല​​​ഭി​​​ച്ചു.

ഫൗ​​​ണ്ട​​​ൻ​​​സ് ഓ​​​ഫ് വെ​​​യ്ൻ എ​​​ന്ന റോ​​​ക്ക് ട്രൂ​​​പ്പി​​​ന്‍റെ സ​​​ഹ​​​സ്ഥാ​​​പ​​​ക​​​നാ​​​ണ് ഷ്‌​​​ലെ​​​സിം​​​ഗ​​​ർ. ടോം ​​​ഹാ​​​ങ്ക്സി​​​ന്‍റെ ‘ദാ​​​റ്റ് തിം​​​ഗ് യു ​​​ഡു’​​വി​​​ൽ ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വാ​​​യി​​​രു​​​ന്നു. എ ​​​കോ​​​ർ​​​ബ​​​ർ​​​ട്ട് ക്രി​​​സ്മ​​​സ് - ദ ​​​ഗ്രേ​​​റ്റ​​​സ്റ്റ് ഗി​​​ഫ്റ്റ് ഓ​​​ഫ് ഓ​​​ൾ എ​​​ന്ന കോ​​​മ​​​ഡി ചി​​​ത്ര​​​ത്തി​​​ന് 2009-ൽ ​​​ഗ്രാ​​​മി ല​​​ഭി​​​ച്ചു. മൂ​​​ന്നു​​​ത​​​വ​​​ണ എ​​​മ്മി അ​​​വാ​​​ർ​​​ഡി​​​നും അ​​​ർ​​​ഹ​​​നാ​​​യി.


ലൂ​​​യി​​​സി​​​യ​​​ണി​​​ലെ ന്യൂ​​ഓ​​ർ​​ലി​​യ​​ൻ​​സു​​കാ​​​ര​​​നാ​​​യ മാ​​​ർ​​​സാ​​​ലി​​​സ് ജൂ​​​ണി​​​യ​​​റു​​​ടെ നാ​​​ലു പു​​​ത്ര​​​ന്മാ​​​ർ ജാ​​​സ് സം​​​ഗീ​​​ത​​​ത്തി​​​ൽ പ്ര​​​ശ​​​സ്ത​​​രാ​​​ണ്. പി​​​യാ​​​നോ വാ​​​യ​​​ന​​​ക്കാ​​​ര​​​നാ​​​യ മാ​​​ർ​​​സാ​​​ലി​​​സ് ജൂ​​​ണി​​​യ​​​ർ ദീ​​​ർ​​​ഘ​​​കാ​​​ലം ജാ​​​സ് അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.