സൗദിയിൽ നാലു മരണംകൂടി; കോവിഡ് 2,523 പേർക്ക്
സൗദിയിൽ നാലു മരണംകൂടി; കോവിഡ് 2,523 പേർക്ക്
Tuesday, April 7, 2020 12:09 AM IST
റി​യാ​ദ്: കോ​വി​ഡ്-19 മൂ​ലം സൗ​ദി​യി​ൽ ഇ​തു​വ​രെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 38 ആ​യി. 24 മ​ണി​ക്കൂ​റി​ന​കം നാ​ലു പേ​രാ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 138 പേ​ർ​ക്കു വി​വി​ധ പ്ര​വി​ശ്യ​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2,523 ആ​യി. 63 പേ​ർ രോ​ഗ​മു​ക്തി​ നേ​ടി. ആ​കെ 551 പേ​ർ സു​ഖ​പ്പെ​ട്ടു. 1,934 പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.സ​മൂ​ഹ വ്യാ​പ​ന​ത്തി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന സൗ​ദി പൗ​ര​ന്മാ​ർ​ക്കു രാ​ജ്യ​ത്തേ​ക്കു തി​രി​ച്ചെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​ക്കു സൗ​ദി ഭ​ര​ണ​കൂ​ടം രൂ​പം ന​ൽ​കി. വൈ​റ​സ് തീ​വ്ര​മാ​യി ബാ​ധി​ച്ചി​ട്ടു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ​ക്കാ​യി​രി​ക്കും മു​ൻ​ഗ​ണ​ന. അ​തു​പോ​ലെ ഗ​ർ​ഭി​ണി​ക​ൾ​ക്കും രോ​ഗി​ക​ൾ​ക്കും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും ആ​ദ്യ പ​രി​ഗ​ണ​ന ന​ൽ​കും. ഇ​വ​ർ രാ​ജ്യ​ത്ത് തി​രി​ച്ചെ​ത്തി​യാ​ൽ 14 ദി​വ​സ​ത്തേ​ക്ക് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യാ​ൻ 11,000 ഹോ​ട്ട​ൽ റൂ​മു​ക​ൾ സ​ജ്ജീ​ക​രി​ച്ച​താ​യി ടൂ​റി​സം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.