കോ​വി​ഡ്: യൂ​റോ​പ്പി​ൽ രോ​ഗി​ക​ൾ ഏ​ഴ​ര ല​ക്ഷ​ത്തി​ലേ​റെ
കോ​വി​ഡ്: യൂ​റോ​പ്പി​ൽ രോ​ഗി​ക​ൾ  ഏ​ഴ​ര ല​ക്ഷ​ത്തി​ലേ​റെ
Thursday, April 9, 2020 12:13 AM IST
പാ​രീ​സ്: യൂ​റോ​പ്പി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഏ​ഴ​ര ല​ക്ഷ​ത്തി​ലേ​റെ​യാ​യി. ലോ​ക​ത്തെ ആ​കെ രോ​ഗി​ക​ളു​ടെ പ​കു​തി​യി​ലേ​റെ​യും യൂ​റോ​പ്പി​ലാ​ണ്. ലോ​ക​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണം 82,726 ആ​ണ്. യൂ​റോ​പ്പി​ലെ മ​ര​ണം 58,627 ആ​ണ്. ഇ​റ്റ​ലി​യി​ൽ മാ​ത്രം 17,127 പേ​ർ മ​രി​ച്ചു.

സ്പെ​യി​നി​ൽ 14,555 ആ​ണ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം


സ്പെ​യി​നി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 757 പേ​രാ​ണു മ​രി​ച്ച​ത്. 146,690 പേ​ർ​ക്കാ​ണു സ്പെ​യി​നി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച മു​ത​ൽ തു​ട​ർ​ച്ച​യാ​യി നാ​ലു ദി​വ​സം സ്പെ​യി​നി​ൽ മ​ര​ണ​സം​ഖ്യ​യി​ൽ കു​റ​വു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.