ഇന്ത്യയിൽനിന്ന് 2.9 കോടി ഡോസ് ഹൈഡ്രോക്സിക്ലോറോക്വിൻ എത്തിക്കുമെന്ന് ട്രംപ്
Thursday, April 9, 2020 12:13 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​റോ​ണ വൈ​റ​സ് മ​ഹാ​മാ​രി​യെ നേ​രി​ടാ​ൻ ഇ​ന്ത്യ​യി​ൽ​നി​ന്ന് 2.9 കോ​ടി ഡോ​സ് ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ എ​ത്തി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച് മ​രു​ന്ന് ന​ൽ​കാ​ൻ ത​യാ​റാ​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രി മോ​ദി മ​ഹാ​നാ​ണെ​ന്ന് ട്രം​പ് വി​ശേ​ഷി​പ്പി​ച്ചു.

ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വീ​ൻ ന​ൽ​ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച ട്രം​പ് ഫോ​ണി​ലൂ​ടെ മോ​ദി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ന്ത്യ​യാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന ഉ​ത്പാ​ദ​ക​ർ. മ​ലേ​റി​യ​യ്ക്കു​ള്ള മ​രു​ന്നാ​യ ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ന്‍റെ ക​യ​റ്റു​മ​തി ഇ​ന്ത്യ നി​രോ​ധി​ച്ചി​രു​ന്ന​താ​ണ്.

കോ​വി​ഡ്-19​ന് എ​തി​രേ​യു​ള്ള ഫ​ല​പ്ര​ദ​മാ​യ മ​രു​ന്നാ​ണ് ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​നെ​ന്ന് യു​എ​സ് ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ്സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ക​ണ്ടെ​ത്തി​യി​രു​ന്നു. ന്യൂ​യോ​ർ​ക്കി​ൽ 1,500 കോ​റോ​ണ രോ​ഗി​ക​ളിൽ ഇ​തു പ്ര​യോ​ഗി​ച്ച​പ്പോ​ൾ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന പ്രാ​ഥ​മി​ക ഫ​ലം ല​ഭി​ച്ചു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ട്രം​പ് ഇ​ന്ത്യ​യോ​ട് 2.9 കോ​ടി ഡോ​സ് മ​രു​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.
2.9 കോ​ടി ഡോ​സ് ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വീ​ൻ എ​ത്തി​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി സം​സാ​രി​ച്ച്, മ​രു​ന്നു ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. അ​ദ്ദേ​ഹം മ​ഹാ​നാ​ണ്. അ​ദ്ദേ​ഹം തീ​ർ​ച്ച​യാ​യും ഉ​ത്ത​മ​നാ​ണ്- ട്രം​പ് ഫോ​ക്സ് ന്യൂ​സി​ലെ സെ​ൻ​ഹാ​നി​റ്റി​യോ​ട് പ​റ​ഞ്ഞു.

ഇ​ന്ത്യ​ക്ക് ഇ​ത് ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണ് വൈ​കു​ന്ന​തെ​ന്നും ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി ട്രം​പ് പ​റ​ഞ്ഞു.

ട്രം​പി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യെ​ത്തു​ട​ർ​ന്ന് യു​എ​സി​ലേ​ക്ക് ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വീ​ൻ ക​യ​റ്റു​മ​തി ചെ​യ്യാ​ൻ ചൊ​വ്വാ​ഴ്ച ഇ​ന്ത്യ അ​നു​മ​തി ന​ൽ​കി. അ​മേ​രി​ക്ക​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​വ​രെ നാ​ലു ല​ക്ഷം പേ​ർ​ക്കു കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. വൈ​റ​സ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12,850 ആ​യി.

ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ കോ​വി​ഡി​നെ​തി​രേ ഫ​ല​പ്ര​ദാ​ണെ​ന്ന് തെ​ളി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​യോ​ട് നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ ഇ​ത് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ ശ്രീ​ല​ങ്ക​യും നേ​പ്പാ​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഗു​ജ​റാ​ത്ത് ആ​സ്ഥാ​ന​മാ​യ പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്ന് മ​രു​ന്നു​നി​ർ​മാ​ണ​ക്ക​ന്പ​നി​ക​ൾ അ​മേ​രി​ക്ക​യി​ലേ​ക്ക് ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ ക​യ​റ്റി അ​യ​യ്ക്കു​മെ​ന്ന് ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി പ​റ​ഞ്ഞു. ലോ​ക​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​നി​ന്‍റെ 70 ശ​ത​മാ​ന​വും ഇ​ന്ത്യ​യി​ലാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തെ​ന്ന് ഇ​ന്ത്യ​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ അ​ല​യ്ൻ​സ് (ഐ​പി​എ) സെ​ക്ര​ട്ട​റി ജ​ന​റ​ൽ സു​ന്ദ​ർ​ശ​ൻ ജ​യി​ൻ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.