ചൂതുകളി രാജാവ് സ്റ്റാൻലി ഹോ അന്തരിച്ചു
Tuesday, May 26, 2020 11:56 PM IST
ഹോ​​​ങ്കോം​​​ഗ്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ലാ​​​സ് വേ​​​ഗ​​​സി​​​നെ വെ​​​ല്ലു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ചൂ​​​താ​​​ട്ട​​​കേ​​​ന്ദ്ര​​​മാ​​​യി ചൈ​​​ന​​​യി​​​ലെ മ​​​ക്കാ​​​വു​​​വി​​​നെ വി​​​ക​​​സി​​​പ്പി​​​ച്ച ചൂ​​​താ​​​ട്ട രാ​​​ജാ​​​വ് സ്റ്റാ​​​ൻ​​​ലി ഹോ(98) ​​​അ​​​ന്ത​​​രി​​​ച്ചു.​​​ഹോ​​​ങ്കോം​​​ഗി​​​ലെ സാ​​​ന​​​റ്റോ​​​റി​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. അ​​​ദ്ദേ​​​ഹം കെ​​​ട്ടി​​​പ്പ​​​ടു​​​ത്ത എ​​​സ്ജെ​​​എം ഹോ​​​ൾ​​​ഡിം​​​ഗ് ക​​​ന്പ​​​നി​​​യു​​​ടെ ആ​​​സ്തി 600കോ​​​ടി ഡോ​​​ള​​​റാ​​​ണ്. മു​​​ൻ പോ​​​ർ​​​ട്ടു​​​ഗീ​​​സ് കോ​​​ള​​​നി​​​യാ​​​യ മ​​​ക്കാ​​​വു 1999ൽ ​​​ചൈ​​​ന​​​യ്ക്കു ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഹോ​​​വി​​​ന്‍റെ ചൂ​​​താ​​​ട്ട കു​​​ത്ത​​​ക അ​​​വ​​​സാ​​​നി​​​ച്ചു. മ​​​റ്റ് അ​​​ഞ്ച് കാ​​​സി​​​നോ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു​​​കൂ​​​ടി ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​ർ ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കി.


ചൂ​​​താ​​​ട്ട​​​ത്തി​​​ലൂ​​​ടെ കോ​​​ടി​​​ക​​​ൾ കൊ​​​യ്തെ​​​ങ്കി​​​ലും ചൂ​​​താ​​​ട്ട​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​ഞ്ഞു​​​നി​​​ൽ​​​ക്കാ​​​ൻ ഹോ ​​​ബ​​​ന്ധു​​​ക്ക​​​ളെ ഉ​​​പ​​​ദേ​​​ശി​​​ക്കു​​​മാ​​​യി​​​രു​​​ന്നു. ഹോ​​​ങ്കോം​​​ഗ് സ്വ​​​ദേ​​​ശി​​​യാ​​​യ ഹോ​​​യ്ക്ക് നാ​​​ലു ഭാ​​​ര്യ​​​മാ​​​രി​​​ലാ​​​യി 17 മ​​​ക്ക​​​ളാ​​​ണു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.