ഇ​​റ്റ​​ലി​​യു​​ടെ ട്രേ​​സിം​ഗ് ആ​പ്പ്
ഇ​​റ്റ​​ലി​​യു​​ടെ ട്രേ​​സിം​ഗ് ആ​പ്പ്
Sunday, June 7, 2020 12:00 AM IST
റോം: ​​കൊ​​റോ​​ണ​​ വൈ​​റ​​സ് ബാ​​ധി​​ത​​രെ ക​ണ്ടെ​ത്താ​നും നി​രീ​ക്ഷി​ക്കാ​നു​മു​ള്ള സ്മാ​​ർ​​ട്ട്ഫോ​​ണ്‍ ആ​​പ്ലി​​ക്കേ​​ഷ​​ന് ഇ​​റ്റ​​ലി​​യി​​ലെ സ്വ​​കാ​​ര്യ​​താ ഓം​​ബു​​ഡ്സ്മാ​​ന്‍റെ അ​​നു​​മ​​തി.

തി​​ങ്ക​​ളാ​​ഴ്ച ഇ​​തി​​ന്‍റെ പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള ഉ​​പ​​യോ​​ഗം ലി​​ഗു​​രി​​യ, പു​​ല്ലിയ, മാ​​ർ​​ഷെ, അ​​ബ്രു​​സോ എ​​ന്നീ പ്രവിശ്യ കളിൽ ആ​​രം​​ഭി​​ക്കും. ഒ​​ന്നോ ര​​ണ്ടോ ആ​​ഴ്ച​​ക​​ൾ നീ​​ളു​​ന്ന പ​​രീ​​ക്ഷ​​ണ​​ത്തി​​നു ശേ​​ഷ​​മാ​​യി​​രി​​ക്കും രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി ഇ​​തു പ്രചരിപ്പിക്കുക.


ഉ​​പ​​യോ​​ക്താ​​വി​​ന്‍റെ സ്വ​​കാ​​ര്യ​​ത ലം​​ഘി​​ക്ക​​പ്പെ​​ടു​​ന്നു എ​​ന്ന ആ​​ശ​​ങ്ക​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ആ​​പ്പി​​ന്‍റെ പ​​രീ​​ക്ഷ​​ണം തു​​ട​​ങ്ങാ​​ൻ ഇ​​ത്ര​​യും വൈ​​കി​​യ​​ത്. ആ​​പ്പി​​ൾ, ഗൂ​ഗി​ൾ സ്റ്റോ​​റു​​ക​​ളി​​ൽ വ​​ന്ന​​തു മു​​ത​​ൽ അ​​ഞ്ചു ല​​ക്ഷ​​ത്തി​​ല​​ധി​​കം പേ​​ർ ഇ​​തു ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്തു ക​​ഴി​​ഞ്ഞു. ഉ​​പ​​യോ​​ഗം നി​​ർ​​ബ​​ന്ധ​​മാ​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ഉ​​ദ്ദേ​​ശി​​ക്കു​​ന്നി​​ല്ല. ബ്ളൂ​ ​ടൂ​​ത്ത് അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് ഇ​​തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.