ബ്രസീൽ പ്രസിഡന്റ് മാസ്ക് ധരിക്കണം: കോടതി
Thursday, June 25, 2020 12:21 AM IST
ബ്രസീലിയ: കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കണമെന്നു ബ്രസീൽ പ്രസിഡന്റ് ബോൽസനാരോയോട് കോടതി നിർദേശിച്ചു. മാസ്ക് ധരിക്കാത്ത പക്ഷം ദിനംപ്രതി 400 ഡോളർ പിഴ ഒടുക്കണം.
രാഷ്ട്രീയ പ്രകടനങ്ങളിൽ ബോൽസനാരോ മാസ്ക് ധരിക്കാതെയാണു പങ്കെടുത്തിരുന്നത്. കോവിഡ് മഹാമാരിയെ ഫ്ളൂ എന്നു വിശേഷിപ്പിച്ച അദ്ദേഹം വൈറസിനെപ്പറ്റി ഉത്കണ്ഠാകുലരാവുന്നവർ മാനസിക രോഗികളാണെന്ന് ആക്ഷേപിച്ചു.
ലാറ്റിൻ അമേരിക്ക കൊറോണ വൈറസിന്റെ പുതിയ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ്.